ഹജ്ജ്​ വളൻറിയർമാർ: അപേക്ഷകരിൽ 37 പേർ വനിതകൾ

െകാണ്ടോട്ടി: ഹജ്ജിന് സൗദിയിൽ സേവനം ചെയ്യുന്നതിനുള്ള വളൻറിയർമാർക്കുള്ള (ഖാദിമുൽ ഹുജ്ജാജ്) അപേക്ഷയിൽ 37 പേർ വനിതകൾ. ഇതാദ്യമായാണ് ഹജ്ജ് വളൻറിയർമാരായി സ്ത്രീകളെ ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ട് ശതമാനം സീറ്റുകളാണ് സ്ത്രീകൾക്കായി നീക്കിവെച്ചത്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം ശനിയാഴ്ച അവസാനിക്കാനിരിക്കെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഒാഫിസിൽ ലഭിച്ചിരിക്കുന്നത് 209 അപേക്ഷകളാണ്. ഹജ്ജ്, ഉംറ ചെയ്ത നിശ്ചിത യോഗ്യതയുള്ളവർ ശനിയാഴ്ച വൈകീട്ട് അഞ്ചിന് മുമ്പ് അപേക്ഷ കരിപ്പൂർ ഹജ്ജ് ഹൗസിലെത്തിക്കണമെന്ന് അസി. സെക്രട്ടറി അറിയിച്ചു. 200 തീർഥാടകർക്ക് ഒരു വളൻറിയർ എന്ന രീതിയിലാണ് തെരഞ്ഞെടുക്കുക. സംസ്ഥാനത്തുനിന്ന് ഇത്തവണ 10,981 പേർക്കാണ് അവസരം ലഭിച്ചത്. ഇതിൽ 800ഒാളം പേർ വിവിധ കാരണത്താൽ യാത്ര റദ്ദാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.