കുരിശി‍െൻറ വഴി ആചരിച്ചു

നിലമ്പൂർ: യേശുക്രിസ്തു മരുഭൂമിയിൽ 40 ദിവസം വ്രതമനുഷ്ഠിച്ചതി‍​െൻറ ഓർമ പുതുക്കി ക്രൈസ്തവ വിശ്വാസികൾ കുരിശി‍​െൻറ വഴി നടത്തി. ദേവാലയങ്ങളിൽ പ്രത‍്യേക പ്രാർഥനയും ചടങ്ങുകളും നടന്നു. മരക്കുരിശേന്തി നൂറുകണക്കിന് വിശ്വാസികളാണ് കുരിശി‍​െൻറ വഴിയിൽ പങ്കെടുത്തത്. നിലമ്പൂർ ലിറ്റിൽ ഫ്ലവർ ഫൊറോന വികാരി ഫാ. തോമസ് കച്ചിറയിൽ, ഇടവക വികാരി ഫാ. പ്രതീഷ് കിഴക്കും പുതുപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ മുട്ടിയേൽ സ​െൻറ് അൽഫോൺസ ദേവാലയത്തിൽനിന്നും ആഢ‍്യൻപാറ വിശുദ്ധ അന്തോണീസി‍​െൻറ കപ്പേളയിലേക്ക് കുരിശി‍​െൻറ വഴി നടത്തി. ഇവർക്കൊപ്പം ഫൊറോനയിലെ മുഴുവൻ വൈദികരും പങ്കാളികളായി. യേശുവി‍​െൻറ കുരിശുമരണത്തെ അനുസ്മരിച്ച് 14 ഇടങ്ങളിലൂടെയാണ് കുരിശി‍​െൻറ വഴി കടന്നുപോയത്. നിലമ്പൂർ മേഖലയിലെ പ്രധാന കുരിശുമല കയറ്റമാണിത്. മൂന്ന് കിലോമീറ്ററോളം ദൈർഘ‍്യത്തിലുള്ള ചെങ്കുത്തായ മലയോരപാത താണ്ടിയാണ് വിശ്വാസികൾ കപ്പേളയിലെത്തിയത്. അൽഫോൺസാമയുടെ നാമത്തിലുള്ള ജില്ലയിലെ ആദ‍്യത്തെ ദേവാലയമാണിത്. വിവിധ ദേവാലയങ്ങളിൽനിന്നുള്ളവരും കുരിശി‍​െൻറ വഴിയിൽ അണിചേർന്നിരുന്നു. ഇടിവണ്ണ സ​െൻറ് തോമസ് ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ പാറയിൽ സന്ദേശം നൽകി. ഇടിവണ്ണ സ​െൻറ് തോമസ് ഇടവക വിശ്വാസികൾ അളക്കൽനിന്നും വിജയപുരം സ​െൻറ് മേരീസ് ദേവാലയത്തിലേക്കും കുരിശി‍​െൻറ വഴി നടത്തി. നിലമ്പൂർ ലിറ്റിൽ ഫ്ലവർ ഫൊറോന ദേവാലയത്തിലും കുരിശി‍​െൻറ വഴി നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.