വരൾച്ച: വനവിഭവങ്ങൾ കിട്ടാക്കനി; ആദിവാസികൾ ദുരിതത്തിൽ

നിലമ്പൂർ: വരൾച്ചമൂലം കാട് വരണ്ടുണങ്ങിയതോടെ വനവിഭവങ്ങൾ ലഭിക്കാതെ ആദിവാസി കുടുംബങ്ങൾ ദുരിതത്തിൽ. 292 പട്ടികവർഗ സങ്കേതങ്ങളിൽ 4018 കുടുംബങ്ങളാണ് ജില്ലയിലുള്ളത്. 17,145 ആണ് ജനസംഖ‍്യ. ചോലനായ്ക്കർ, കാട്ടുനായ്ക്കർ, പണിയർ, അറനാടർ വിഭാഗങ്ങളാണ് വനവിഭവങ്ങളെ ആശ്രയിച്ച് ജീവിക്കുന്നത്. തേൻ, ചീനിക്ക, മരോട്ടിക്കുരു, മൊന്തക്ക, പാൽമുരുക്കിൻ കിഴങ്ങ്, കൊല്ലക്ക, ഉറുഞ്ചിക്കായ, കാഞ്ഞിരക്കുരു, മുള്ളിലകുരു, തിപ്പലി, കാട്ടു കുരുമുളക് തുടങ്ങിയവയാണ് വേനൽകാലങ്ങളിൽ കിട്ടാവുന്ന സാധാരണ വനവിഭവങ്ങൾ. എന്നാൽ, വേനൽ കടുത്തതോടെ തേൻ ഒഴികെ മറ്റൊന്നും കിട്ടാനില്ലെന്ന് ആദിവാസികൾ പറയുന്നു. പട്ടികവർഗ സഹകരണ സംഘങ്ങളിലും ആദിവാസി വനസംരക്ഷണ സമിതികളിലുമാണ് (വി.എസ്.എസ്) വനവിഭവങ്ങൾ വിൽപന നടത്താറുള്ളത്. മുൻകാലങ്ങളെ അപേക്ഷിച്ച് ഇത്തവണ ആദിവാസികൾ വഴിയുള്ള വനവിഭവങ്ങളുടെ വരവ് പകുതി‍യിലധികം കുറഞ്ഞതായി സഹകരണസംഘങ്ങളും വി.എസ്.എസുകളും പറയുന്നു. വനവിഭവങ്ങൾ കിട്ടാക്കനിയായതോടെ സ്ത്രീകളും കുട്ടികളുമുൾെപ്പടെ കുടുംബങ്ങൾ ഉൾക്കാട്ടിലേക്ക് കയറുകയാണ്. കഴിഞ്ഞദിവസം കഞ്ചാവ് റെയ്ഡിന് നിലമ്പൂർകാട് ക‍യറിയ വനപാലകർ തമിഴ്നാടിനോട് അതിർത്തി പങ്കിടുന്ന മീൻമുടി മലവാരത്തിൽ പാറയളകളിൽ താമസമാക്കിയ ആദിവാസി കുടുംബങ്ങളെ കണ്ടു. പുഞ്ചക്കൊല്ലി കാട്ടുനായ്ക്ക കോളനിയിലെ ചാത്ത​െൻറയും ഗിരീഷി‍​െൻറയും കുടുംബത്തെയാണ് ഭൂതിയളയിൽ കണ്ടത്. കുട്ടികളും സ്ത്രീകളുമടങ്ങുന്ന എട്ടംഗങ്ങളാണ് പാറമടയിൽ രണ്ടാഴ്ചയായി താമസിച്ചുവരുന്നത്. കാര‍്യമായ വനവിഭവങ്ങളൊന്നും ഇവർക്ക് ലഭിച്ചിട്ടില്ല. മലയുടെ വിവിധ ഭാഗങ്ങളിലെ പാറമടകളിൽ വനവിഭവശേഖരണത്തിന് എത്തിയ മറ്റു കുടുംബങ്ങളും താമസിക്കുന്നുണ്ടെന്ന് ചാത്തൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.