വി.സിയുടെ രാജിക്കായി കാലിക്കറ്റിൽ​ എസ്.എഫ്.ഐ മാർച്ച്​

തേഞ്ഞിപ്പലം: മതിയായ യോഗ്യതയില്ലാത്തതിനാൽ വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ രാജിവെക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ പ്രവർത്തകർ കാലിക്കറ്റ് സർവകലാശാലയിലേക്ക് മാർച്ച് നടത്തി. ബസ് സ്റ്റോപ് പരിസരത്ത് നിന്നാരംഭിച്ച മാർച്ച് ഭരണകാര്യാലയത്തിന് മുന്നിൽ പൊലീസ് തടഞ്ഞു. വലയം ഭേദിച്ച് അകത്തുകടക്കാനുള്ള പ്രവർത്തകരുടെ ശ്രമം തടഞ്ഞത് ഉന്തിലും തള്ളിലും കലാശിച്ചു. നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്. മാർച്ച് എസ്.എഫ്.ഐ സംസ്‌ഥാന ജോയൻറ് സെക്രട്ടറി ലിേൻറാ ജോസഫ് ഉദ്ഘാടനം ചെയ്തു. സിൻഡിക്കേറ്റംഗം എ.കെ. ശ്യാംപ്രസാദ്, കെ.എം. സച്ചിൻ ദേവ്, എ. ജോഷിത്, ആതിര എന്നിവർ സംസാരിച്ചു. വൈസ് ചാൻസലർ രാജിവെച്ചില്ലെങ്കിൽ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്ന് നേതാക്കൾ പറഞ്ഞു. എങ്ങനെ പണം സമ്പാദിക്കാമെന്നുള്ള ഗവേഷണമാണ് കാലിക്കറ്റിൽ നടക്കുന്നതെന്നും അക്കാദമിക് രംഗത്ത് മുന്നിൽനിന്നിരുന്ന സർവകലാശാല ഇപ്പോൾ ഭൂമിക്കച്ചവടത്തി​െൻറയും നിയമനത്തിന് പണം വാങ്ങുന്നതി​െൻറയും കേന്ദ്രമായി മാറിയെന്നും എസ്.എഫ്.ഐ കുറ്റപ്പെടുത്തി. കോഴിക്കോട്, മലപ്പുറം ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.