രാപ്പകൽ സമരം

പൊന്നാനി: എൽ.ഡി.എഫ് സർക്കാറി​െൻറ ജനവിരുദ്ധ നയങ്ങൾക്കെതിരെ എൻ.ഡി.എ പ്രവർത്തകർ നടത്തി. എൻ.ഡി.എ പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തി​െൻറ ഭാഗമായാണ് പൊന്നാനിയിലും സംഘടിപ്പിച്ചത്. പൊന്നാനി ചമ്രവട്ടം ജങ്ഷനിൽ ബി.ജെ.പി സംസ്ഥാന സമിതി അംഗം വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചക്കുത്ത് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. റിപ്പബ്ലിക്കൻ പാർട്ടി സംസ്ഥാന സെക്രട്ടറി മണി മലപ്പുറം, കെ.പി. മാധവൻ, കെ. രതീഷ്, മനോജ് പാറശ്ശേരി, കെ. നാരായണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. കർമ്മ റോഡ് നിർമാണത്തിെല അപാകത വിജിലൻസ് പരിശോധിച്ചു പൊന്നാനി: കർമ്മ റോഡ് നിർമാണത്തിലെ അപാകതകൾ വിജിലൻസ് സംഘം പരിശോധിച്ചു. മലപ്പുറത്ത് നിന്നുള്ള വിജിലൻസ് സംഘമാണ് പരിശോധന നടത്തിയത്. കർമ്മ റോഡി​െൻറ നിർമാണത്തിൽ അപാകതകൾ കണ്ടെത്തുകയും പരിഹാര മാർഗങ്ങൾ നിർദേശിക്കുകയും ചെയ്യുന്നതി​െൻറ ഭാഗമായാണ് വിജിലൻസ് സംഘം നിർമാണം പൂർത്തീകരിച്ചയിടങ്ങളിൽ പരിശോധന നടത്തിയത്. അനുവദിച്ചയളവിൽ ടാറിങ് നടത്തിയിട്ടുണ്ടോയെന്നും ബലപരിശോധനയും വീതിയും അളന്ന് തിട്ടപ്പെടുത്തുന്നതി​െൻറ ഭാഗമായാണ് സംഘം സ്ഥലത്തെത്തിയത്. പൊതുമരാമത്ത് വകുപ്പിനാണ് നിർമാണ ചുമതല. പി.ഡബ്യു.ഡി നിർദേശിച്ച മാനദണ്ഡ പ്രകാരമാണോ കരാറുകാരൻ നിർമാണം നടത്തിയതെന്നും വിജിലൻസ് പരിശോധിക്കും. മലപ്പുറം വിജിലൻസ് എൻജിനീയർ വിനോദ് കുമാർ, വിജിലൻസ് സി.ഐ. സുരേഷ് ബാബു, ഇറിഗേഷൻ വകുപ്പ് എ.ഇ. അബ്ദുൽ അസീസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.