കുളങ്ങളും തടയണകളും നിറക്കാത്തതിൽ പ്രതിഷേധിച്ചു

ചിറ്റൂർ: കിഴക്കൻ മേഖലയിലെ കുളങ്ങളും തടയണകളും നിറക്കാത്തതിനെതിരെ കോൺഗ്രസ് കൊഴിഞ്ഞാമ്പാറ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കഞ്ഞിെവച്ച് പ്രതിഷേധിച്ചു. ഡി.സി.സി സെക്രട്ടറി കെ.എസ്. തണികാചലം ഉദ്ഘാടനം ചെയ്തു. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. കോരയാർ പുഴയിലെ കരുവപ്പാറയിൽ വെള്ളമില്ലാതെ വരണ്ടുകിടക്കുന്ന ചെക്ക്ഡാമിനകത്താണ് കഞ്ഞിെവച്ചത്. ദിവസങ്ങളായി ആർ.ബി.സിയിലേക്ക് വെള്ളം വിട്ടിരുന്നുവെങ്കിലും കോരയാറിലെ അഞ്ച് തടയണകൾ മാത്രമാണ് നിറഞ്ഞത്. കുളങ്ങളും മറ്റ് ജല സ്രോതസ്സുകളും നിറക്കാത്തതിനെത്തുടർന്നാണ് സമരം നടത്തിയത്. പറമ്പിക്കുളത്തുനിന്ന് കരാർ പ്രകാരമുള്ള വെള്ളം നൽകാൻ തമിഴ്നാട് തയാറാവാത്തതിനെത്തുടർന്നാണ് കിഴക്കൻ മേഖലയിലേക്കുള്ള ജലവിതരണം താറുമാറായത്. ജലക്ഷാമത്തെ തുടർന്ന് കിഴക്കൻ മേഖലയിൽ കടുത്ത പ്രതിഷേധമാണ് രൂപപ്പെടുന്നത്. രതീഷ്, രാജമാണിക്യം, എ. സുമേഷ്, മുഹമ്മദ് ഷഫീക്ക്, സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.