മദ്യ നയത്തിനെതിരെ പ്രതിഷേധം

മങ്കട: ഇടത് സര്‍ക്കാറി​െൻറ മദ്യനയത്തില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി മങ്കട മണ്ഡലം കമ്മിറ്റി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. ജില്ല ജനറല്‍ സെക്രട്ടറി ഗണേഷ് വടേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ഖാദര്‍ അങ്ങാടിപ്പുറം, സെക്രട്ടറി വി.കെ. ജലാലുദ്ദീന്‍, സി.എച്ച്. സലാം, മങ്കട പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് എം.കെ. ജമാലുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. മുസ്തഖീം കടന്നമണ്ണ, അന്‍വര്‍ ഷിഹാബ്, എ.ടി. മുഹമ്മദ്, സക്കീര്‍ വടക്കാങ്ങര തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.