മദ്യനയത്തിനെതിരെ വെൽഫെയർ പാർട്ടി ധർണ

പെരിന്തൽമണ്ണ: സംസ്ഥാന സർക്കാറി​െൻറ മദ്യനയത്തിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റി വെള്ളിയാഴ്ച പ്രകടനവും ധർണയും നടത്തി. വൈകീട്ട് നാലിന് കെ.എസ്.ആർ.ടി.സി പരിസരത്തുനിന്നാരംഭിച്ച് നഗരസഭ ഒാഫിസിന് സമീപം പ്രകടനം സമാപിച്ചു. ധർണ ജില്ല ട്രഷറർ എ. ഫാറൂഖ് ഉദ്ഘാടനം െചയ്തു. മണ്ഡലം ഭാരവാഹികളായ എം.ഇ. ഷുക്കൂർ മാസ്റ്റർ, കേരള പ്രവാസി സ്രമിക് ആന്തോളൻ സംസ്ഥാന സെക്രട്ടറി ഡി. ഉമ്മർ ഫാറൂഖ്, നസീറ ഭാനു, ഷീമീം അലി, അഷ്റഫലി കട്ടൂപ്പാറ, പി.ടി. അബൂബക്കർ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് അസ്ലം കല്ലടി, ബന്ന മേലാറ്റൂർ, മൻസൂർ പുലാമന്തോൾ, പ്രേമലത ഏലംകുളം, നൗഷാദ് ഏലംകുളം എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.