നികുതി അടച്ചില്ല; ടവറിനെതിരെ പഞ്ചായത്ത് നടപടി

പൂക്കോട്ടുംപാടം: നികുതി അടക്കാതെ പ്രവർത്തിക്കുന്ന സ്വകാര്യ മൊബൈൽ ടവറിനെതിരെ അമരമ്പലം ഗ്രാമപഞ്ചായത്ത് നടപടി. പൂക്കോട്ടുംപാടത്ത് പ്രവർത്തിക്കുന്ന ടവറി‍​െൻറ വസ്തു നികുതി അടവാക്കാത്തതിനെ തുടർന്നാണ് പ്രവർത്തനം നിർത്താൻ നോട്ടീസ് നൽകിയത്. പൂക്കോട്ടുംപാടത്ത് അമ്പല റോഡിൽ പ്രവർത്തിക്കുന്ന റിലയൻസ് ജിയോ മൊബൈൽ ടവർ 2017, 2018 വർഷത്തെ വസ്തു നികുതി തുകയായ 26,000 രൂപ പഞ്ചായത്തിൽ അടവാക്കാത്തതിനെ തുടർന്നാണ് പ്രവർത്തനം നിർത്താൻ പഞ്ചായത്ത് സെക്രട്ടറി ശിവദാസൻ നായർ നോട്ടീസ് നൽകിയത്. കേരള പഞ്ചായത്ത് കെട്ടിട നിർമാണ ചട്ടം 118, കേരള പഞ്ചായത്ത് രാജ് വസ്തു നികുതി ചുമത്തൽ, ഇൗടാക്കൽ തുടങ്ങിയ വകുപ്പുകൾ നിരത്തിയാണ് നടപടി. പഞ്ചായത്ത് ലൈസൻസ് പ്രകാരം ഇൻഡികോം ലിമിറ്റഡ്, എ ആൻഡ് പി ആർക്കേട് എസ്.എ റോഡ് കടവന്തറ എന്ന ടവർ ഉടമക്ക് നിരവധി തവണ നോട്ടീസ് അയച്ചിരുന്നു. ഈ വിലാസത്തിൽ ഇങ്ങനെ ഒരു സ്ഥാപനം നിലവിലില്ല എന്ന് ബോധ്യപ്പെട്ടതോടെ ഉത്തരവ് എ ഫോർ 6330/2017 പ്രകാരമാണ് നിയമ നടപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.