ദേശീയപാത വികസനം: പുതിയ അലൈൻമെൻറിനെതിരെ പ്രക്ഷോഭത്തിനിറങ്ങും ^എ.ആര്‍ നഗര്‍ ഭരണസമിതി

ദേശീയപാത വികസനം: പുതിയ അലൈൻമ​െൻറിനെതിരെ പ്രക്ഷോഭത്തിനിറങ്ങും -എ.ആര്‍ നഗര്‍ ഭരണസമിതി തിരൂരങ്ങാടി: ദേശീയപാത വികസനത്തിനായി പുറത്തിറക്കിയ പുതിയ അലൈൻമ​െൻറിനെതിരെ എ.ആര്‍ നഗര്‍ പഞ്ചായത്ത് ഭരണസമിതി പ്രക്ഷോഭത്തിനിറങ്ങുമെന്ന് പ്രസിഡൻറ് കുപ്പേരി സുബൈദ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. സർവേക്കും ഭൂമി ഏറ്റെടുക്കാനും ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. പുതിയ അലൈൻമ​െൻറിന് പഞ്ചായത്ത് സമ്മതം നല്‍കിയെന്ന് പ്രചരിപ്പിക്കുന്നതും തെറ്റാണ്. 2017 മേയിൽ ഡെപ്യൂട്ടി കലക്ടര്‍ അരുണ്‍ അലൈൻമെ​െൻറന്ന രീതിയില്‍ കാണിച്ചത് ഒരു സാറ്റ്‌ലൈറ്റ് രേഖാചിത്രം മാത്രമാണ്. അതിൽ ഒന്നും രേഖപ്പെടുത്തിയിരുന്നില്ല. ആ അലൈൻമ​െൻറ് അനുസരിച്ച് വീടോ ആരാധനാലയങ്ങളോ നഷ്ടപ്പെടില്ലെന്നാണ് ആദ്യം പറഞ്ഞിരുന്നത്. ഭാഗികമായി രണ്ടോ മൂന്നോ വീടുകള്‍ നഷ്ടപ്പെട്ടേക്കാമെന്നും മറുപടി നല്‍കി. എന്നാല്‍, പുതിയ അലൈൻമ​െൻറ് പ്രകാരം എ.ആര്‍ നഗര്‍, കൊളപ്പുറം ഭാഗങ്ങളിൽനിന്നായി നൂറോളം വീടുകളും മറ്റു കെട്ടിടങ്ങളും നഷ്ടപ്പെടുന്നുണ്ടെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ജനങ്ങള്‍ക്കൊപ്പംനിന്ന് സമരം ചെയ്യുമെന്നും പഞ്ചായത്തിനെ തെറ്റിദ്ധരിപ്പിച്ചതിനെതിരെ ആവശ്യമായ നടപടിയെടുക്കുമെന്നും പ്രസിഡൻറ് പറഞ്ഞു. വാർത്തസമ്മേളനത്തില്‍ വൈസ് പ്രസിഡൻറ് കൊളക്കാട്ടില്‍ ഇബ്രാഹീം കുട്ടി, സ്ഥിരംസമിതി അധ്യക്ഷരായ കാവുങ്ങല്‍ ലിയാഖത്തലി, കള്ളിയത്ത് റുഖിയ ടീച്ചര്‍, എന്‍.വി. നഫീസ ടീച്ചര്‍ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.