വാർഷിക കൗൺസിൽ

വേങ്ങര: കേരള മുസ്ലിം ജമാഅത്ത് വാര്‍ഷിക കൗണ്‍സില്‍ വേങ്ങര അല്‍ഇഹ്സാനില്‍ നടന്നു. ടി.ടി. അഹ്മദ്കുട്ടി സഖാഫി ചേറൂർ അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡൻറ് പി.കെ.എം. സഖാഫി ഇരിങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു. ഊരകം അബ്ദുറഹ്മാൻ സഖാഫി, അബ്ദുൽ അസീസ് സഖാഫി ഏലമ്പ്ര, ഒ.കെ. കുഞ്ഞാപ്പു ഖാസിമി, വി.എം.സി.കെ.കെ. തങ്ങള്‍, അബ്ദുഹാജി വേങ്ങര, ജബ്ബാർ ബാഖവി വെങ്കുളം, എ. അലിയാര്‍ ഹാജി എന്നിവർ സംസാരിച്ചു. ആവശ്യത്തിന് പൊലീസില്ല; തിരൂരങ്ങാടി സ്റ്റേഷൻ പ്രവർത്തനം താളംതെറ്റുന്നു ഓടിക്കിതച്ച് നിയമപാലകർ തിരൂരങ്ങാടി: ആവശ്യത്തിന് പൊലീസുകാരില്ലാത്തതിനാൽ തിരൂരങ്ങാടി സ്റ്റേഷൻ പ്രവർത്തനം താളംതെറ്റുന്നു. 55 പേർ വേണ്ടിടത്ത് 45 പൊലീസുകാർ മാത്രമാണുള്ളത്. പൊലീസ് ഇൻസ്‌പെക്ടർ ഒന്ന്, സബ് ഇൻസ്‌പെക്ടർ മൂന്ന്, എ.എസ്.ഐ നാല്, ഹെഡ് കോൺസ്റ്റബിൾ ഒമ്പത്, കോൺസ്റ്റബിൾ 29, വനിത പൊലീസ് ആറ്, ഡ്രൈവർ രണ്ട്, പാർട്ട് ടൈം സ്വീപ്പർ ഒന്ന് എന്നിങ്ങനെ 55 ആളുകൾ വേണം. നിലവിലുള്ള 45 പേരിൽ ഡി.വൈ.എസ്.പി ഓഫിസിലേക്ക് ഒരു എസ്.ഐ, സമൻസ് എത്തിക്കാൻ മൂന്നുപേർ, സ്റ്റേഷൻ ഓഫിസിലേക്ക് മൂന്നുപേർ, കോടതിയിലേക്ക് രണ്ടുപേർ, ഹൈവേ ഡ്യൂട്ടിയിലേക്ക് ഒരാൾ, ഓഫിസർ, ഡ്രൈവർ, നൈറ്റ് ഡ്യൂട്ടി, ട്രഷറി, പാസ്പോർട്ട് എൻക്വയറി, പി.സി.സി എന്നിവക്കെല്ലാം നിയോഗിക്കപ്പെടുമ്പോൾ ശേഷിക്കുന്ന കുറച്ചുപേരെ വെച്ചാണ് ബാക്കി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ഇതിനുപുറമെ വരുന്ന പരാതികൾക്കും ഗതാഗത പ്രശ്നങ്ങൾക്കും മറ്റു പ്രതിഷേധ പരിപാടികൾ, കേസന്വേഷണം എന്നിവക്കെല്ലാം ഉള്ള പൊലീസിനെ വെച്ച് ഓടി വിയർക്കുകയാണ്. ആളില്ലാത്തതിനാൽ നിയോഗിക്കപ്പെട്ട പൊലീസുകാർക്ക് അധികസമയം ജോലി ചെയ്യേണ്ട അവസ്ഥയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.