തിരൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്: ഭവന നിർമാണത്തിനും ജലസംരക്ഷണത്തിനും മുൻഗണന

തിരൂർ: േബ്ലാക്ക് പഞ്ചായത്തിൽ 2018-19 വർഷം സമ്പൂർണ ഭവന നിർമാണത്തിനും സ്ത്രീ ശാക്തീകരണത്തിനും ജലസംരക്ഷണത്തിനും മുൻഗണന നൽകുന്ന ബജറ്റ് വൈസ് പ്രസിഡൻറ് അഡ്വ. പി. നസ്റുല്ല അവതരിപ്പിച്ചു. 13,35,17,000 രൂപ വരവും 13,07,58,087 രൂപ ചെലവും 69,03, 068 രൂപ മിച്ചവും പ്രതിക്ഷിക്കുന്നതാണ് ബജറ്റ്. ജനറൽ വിഭാഗത്തിനുള്ള 200 വീടുകൾക്കും പ്രത്യേക ഘടക പദ്ധതിയിൽ 100 വീടുകൾക്കുമായി ഏഴുകോടി വകയിരുത്തി, വെട്ടം സി.എച്ച്.സിയിൽ ഡയാലിസിസ് സ​െൻററിന് 15 ലക്ഷവും പട്ടികജാതി വിഭാഗത്തിൽ എട്ടുമുതൽ പ്ലസുവൺ വരെ പഠിക്കുന്ന വിദ്യാർഥിനികൾക്ക് സൈക്കിൾ നൽകാൻ എട്ട് ലക്ഷവും വിദ്യാർഥിനികളുടെ ആരോഗ്യ പരിരക്ഷക്കും വിശ്രമത്തിനുമായി പറവണ്ണ ജി.യു.പി സ്കൂളിൽ സ്റ്റുഡൻറ്സ് ഷീ സ​െൻറർ സ്ഥാപിക്കാൻ എട്ടുലക്ഷവും നീക്കിവെച്ചു. ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ആറ് പഞ്ചായത്തുകളിലെ പട്ടികജാതി കോളനികളിൽ വിദ്യാർഥികളുടെ പഠനനിലവാരം ഉയർത്തുന്നതിനുള്ള പഠനമുറി പദ്ധതിക്ക് 48 ലക്ഷം രൂപയും പട്ടികജാതി കോളനികളിൽ സോളാർ ലോ മാസ്റ്റ് ദീപങ്ങൾ സ്ഥാപിക്കാൻ 30 ലക്ഷവും വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി വെട്ടം, പുറത്തൂർ സി.എച്ച്.സികളിൽ ഫിസിയോ തെറാപ്പി സ​െൻററിന് 14. 5 ലക്ഷവും വകയിരുത്തി. തീരദേശ പഞ്ചായത്തുകളിൽ മത്സ്യതൊഴിലാളികൾക്ക് ഇൻസുലേറ്റ് ബോക്സിന് 12.5 ലക്ഷവും ഓട്ടോറിക്ഷക്കും ഐസ് ബോക്സിനും അഞ്ച് ലക്ഷവും യന്ത്രവത്കൃത വള്ളങ്ങൾക്കും വലകൾക്കും അഞ്ച് ലക്ഷവും അടക്കം 22.5 ലക്ഷം നീക്കി വെച്ചു. തിരൂർ-പൊന്നാനി പുഴ സംരക്ഷണത്തിന് 30 ലക്ഷവും ഭിന്നശേഷി കുട്ടികളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനും സ്വയംതൊഴിൽ പരിശിലനങ്ങളും രക്ഷാകർത്താക്കളുടെ ബോധവത്കരണത്തിനുമായി ഒരുക്കുന്ന സ്നേഹസാഗരം മേളക്ക് അഞ്ച് ലക്ഷവും പശുക്കളുടെ ആരോഗ്യ സംരക്ഷണത്തിനും കാലിത്തീറ്റ നൽകുന്നതിനുമായി നടപ്പാക്കുന്ന പദ്ധതിക്ക് 25 ലക്ഷവും വകയിരുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.