കേന്ദ്ര സര്‍ക്കാര്‍ യുവാക്കളെ വഞ്ചിക്കുന്നു ^എ.​െഎ.വൈ.എഫ്

കേന്ദ്ര സര്‍ക്കാര്‍ യുവാക്കളെ വഞ്ചിക്കുന്നു -എ.െഎ.വൈ.എഫ് വളാഞ്ചേരി: നരേന്ദ്രമോദി സര്‍ക്കാറി‍​െൻറ തൊഴില്‍ വാഗ്ദാന ലംഘനത്തിനും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ സംസ്ഥാനവ്യാപകമായി കേന്ദ്രസര്‍ക്കാര്‍ ഓഫിസുകളിലേക്ക് നടത്തുന്ന പ്രതിഷേധ മാര്‍ച്ചി‍​െൻറ ഭാഗമായി എ.ഐ.വൈ.എഫ് കോട്ടക്കല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വളാഞ്ചേരി പോസ്റ്റ് ഒാഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. എ.ഐ.വൈ.എഫ് മലപ്പുറം ജില്ല എക്സിക്യൂട്ടീവ് അംഗം ടി.കെ. ഫസലു റഹ്മാന്‍ ധര്‍ണ സമരം ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് കോട്ടക്കല്‍ മണ്ഡലം പ്രസിഡൻറ് അനീഷ് വലിയകുന്ന് അധ്യക്ഷത വഹിച്ചു. സുരേഷ് വലിയകുന്ന്, ഷഫീഖ് കുറ്റിപ്പുറം, ജാനിഷ് ബാബു, സി.കെ സലാം, മുനീര്‍ കാടാമ്പുഴ, എ.പി. രാജേഷ്, ബഷീര്‍ കക്കാട്ടില്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.