എ.ഐ.വൈ.എഫ് പ്രതിഷേധ മാർച്ച്​

മലപ്പുറം: കേന്ദ്ര സർക്കാറി​െൻറ തൊഴിൽ വാഗ്ദാന ലംഘനത്തിനും യുവജനവിരുദ്ധ നയങ്ങൾക്കുമെതിരെ എ.ഐ.വൈ.എഫ് നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ മാർച്ചും ധർണയും നടന്നു. മലപ്പുറം ദൂരദർശൻ കേന്ദ്രത്തിലേക്ക് നടത്തിയ മാർച്ച് ജില്ല ജോ. സെക്രട്ടറി യൂസഫ് കലയത്ത് ഉദ്ഘാടനം ചെയ്തു. മങ്കടയിൽ ബി.എസ്.എൻ.എൽ ഓഫിസിലേക്ക് നടന്ന മാർച്ച് ജില്ല സെക്രട്ടറി പി.ടി. ഷറഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. തിരൂർ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് നടന്ന മാർച്ച് ജില്ല പ്രസിഡൻറ് എം.കെ. മുഹമ്മദ് സലീമും വണ്ടൂരിൽ നടന്ന മാർച്ച് സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം കെ.കെ. സമദും ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടി, വളാഞ്ചേരി, അരീക്കോട്, എടപ്പാൾ, പെരിന്തൽമണ്ണ, താനൂർ, പൊന്നാനി എന്നിവിടങ്ങളിലും പ്രതിഷേധ മാർച്ച് നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.