നടി സീനത്ത്​ അമൻ നൽകിയ ബലാത്സംഗകേസിൽ യുവാവ്​ അറസ്​റ്റിൽ

മുംബൈ: തെന്ന മാനഭംഗപ്പെടുത്തിയെന്നാരോപിച്ച് ബോളിവുഡ് നടി സീനത്ത് അമൻ (68) നൽകിയ പരാതിയിൽ 38 കാരനായ റിയൽ എസ്റ്റേറ്റ് വ്യാപാരി സർഫറാസ് എന്ന അമൻ ഖന്നയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് നടി ജുഹു പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. മണിക്കൂറിനകം പ്രതിയെ അറസ്റ്റ് ചെയ്തു കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതായി ഡി.സി.പി (ക്രൈം) നിസാർ തേമ്പാലി അറിയിച്ചു. സർഫറാസിനെ കോടതി ബുധനാഴ്ചവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇതു രണ്ടാം തവണയാണ് ഇയാൾെക്കതിരെ സീനത്ത് അമൻ പരാതി നൽകുന്നതും അറസ്റ്റിലാകുന്നതും. പിന്തുടർന്ന് ശല്യംചെയ്തുവെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു ഒന്നര മാസം മുമ്പ് നൽകിയ ആദ്യ പരാതിയിലെ ആരോപണം. അന്ന് അറസ്റ്റിലായ ഇയൾക്ക് പിന്നീട് ജാമ്യം ലഭിച്ചു. ഇവർ നേരത്തേ സുഹൃത്തുക്കളായിരുന്നുവെന്നാണ് വിവരം. ഫ്ലാറ്റി‍​െൻറ പേരിൽ സർഫറാസ് 15.40 കോടി തട്ടിയെടുത്തതായും നടി പരാതിയിൽ ആരോപിച്ചിട്ടുണ്ട്. വീട്ടിൽ അതിക്രമിച്ചുകയറിയെന്നും അസഭ്യവർഷം നടത്തിയെന്നും വാട്സ്ആപ്പിൽ അശ്ലീല സന്ദേശങ്ങളും വിഡിയോകളും അയച്ചുവെന്നും പരാതിയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.