പാർപ്പിട സുരക്ഷ പദ്ധതി: വീടുകൾ പൂർത്തിയാക്കാൻ 100 കോടി അനുവദിച്ചു

മഞ്ചേരി: സമ്പൂർണ പാർപ്പിട സുരക്ഷ പദ്ധതിയിൽ പൂർത്തിയാകാത്ത വീടുകളുടെ പൂർത്തീകരണത്തിന് 100 കോടി രൂപ അനുവദിച്ചു. ലൈഫ് മിഷൻ എക്സിക്യൂട്ടിവ് ഒാഫിസറുടെ അപേക്ഷയെ തുടർന്നാണ് ബുധനാഴ്ചയിറങ്ങിയ ഉത്തരവിൽ തദ്ദേശ വകുപ്പ് തുക അനുവദിച്ചത്. നേരത്തേ വിവിധ സർക്കാർ പദ്ധതികളിൽ വീട് നിർമാണത്തിന് ഫണ്ടനുവദിക്കുകയും ഒന്നോ രണ്ടോ ഗഡുക്കൾ വാങ്ങി പൂർത്തിയാക്കാതെയിടുകയും ചെയ്തവർക്ക് വീട് പൂർത്തീകരണത്തിനുള്ള പദ്ധതിയാണ് ആദ്യഘട്ടത്തിലേത്. തദ്ദേശ സ്ഥാപനങ്ങൾ നേരത്തേ ഇതിനായി നിശ്ചിത വിഹിതം നീക്കിവെച്ചിട്ടുണ്ട്. 2018-19 സാമ്പത്തിക വർഷം തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ നൽകുന്ന വികസന ഫണ്ടി‍​െൻറ 20 ശതമാനം പാർപ്പിട സുരക്ഷ പദ്ധതിക്കായി നീക്കിവെക്കാൻ കർശന നിർദേശമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.