ഭിന്നശേഷിക്കാർക്ക് ക‍്യാമ്പ്

നിലമ്പൂര്‍: ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ അതുല്യം പദ്ധതിയിലുള്‍പ്പെടുത്തി ഭിന്നശേഷി വിഭാഗത്തില്‍ പെട്ടവര്‍ക്കായി ക്യാമ്പ് നടത്തും. സംസാരം, കേള്‍വി, പഠന പിന്നാക്കാവസ്ഥ എന്നിവ പരിശോധിക്കുന്നതിനുള്ള ക്യാമ്പാണ് 24, 25 തീയതികളിലായി സംഘടിപ്പിക്കുന്നത്. മൈസൂരുവിലെ ഒാള്‍ ഇന്ത്യ ഇൻസ്റ്റിറ്റ‍്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങി‍​െൻറ സഹകരണത്തോടെയാണ് പരിശോധനകള്‍ നടത്തുകയെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. മൂത്തേടം, വഴിക്കടവ്, എടക്കര ഗ്രാമപഞ്ചായത്തുകളിലുള്ളവര്‍ക്ക് 24നും ചുങ്കത്തറ, പോത്തുകൽ, ചാലിയാര്‍ പഞ്ചായത്തുകളിലുള്ളവര്‍ക്ക് 25നും ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പരിസരത്താണ് ക്യാമ്പ് നടത്തുന്നത്. ഭിന്നശേഷി ഡയറക്ടറി രൂപവത്കരണം, വിശദമായ പദ്ധതി രേഖ തയാറാക്കല്‍ എന്നിവയാണ് അതുല്യം പദ്ധതി ലക്ഷ്യമിടുന്നത്. മെഡിക്കല്‍ ക്യാമ്പിലൂടെ കണ്ടെത്തുന്ന ഗുണഭോക്താക്കള്‍ക്ക് ഉപകരണങ്ങൾ, തുടര്‍ചികിത്സ, സ്വയംതൊഴില്‍ പരിശീലനം, പ്രത്യേക പാര്‍ക്ക് എന്നിവയും ലഭ്യമാക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. വാര്‍ത്തസമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.പി. സുഗതന്‍, സജീന സക്കറിയ, കെ.ടി. കുഞ്ഞാന്‍, പരപ്പന്‍ ഹംസ, പി. ഹഫ്‌സത്ത്, വത്സമ്മ സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.