കെ.പി. രാമനുണ്ണിക്ക്​ സ്വീകരണം നൽകും

മലപ്പുറം: പൊന്നാനി സിറ്റി വെൽഫെയർ ഫോറം ദശവാർഷികത്തി​െൻറ ഭാഗമായി കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് . ശനിയാഴ്ച വൈകീട്ട് നാലിന് ചമ്രവട്ടം ജങ്ഷനിൽനിന്ന് സാംസ്കാരിക ഘോഷയാത്രയോടെ ആനയിക്കും. എ.വി ഹൈസ്കൂൾ മൈതാനത്ത് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.ടി. ജലീൽ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, എ.പി. അനിൽകുമാർ എം.എൽ.എ, എഴുത്തുകാരൻ സി. രാധാകൃഷ്ണൻ എന്നിവർ പെങ്കടുക്കും. ശനിയാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പും 29ന് എഡ്യു സമ്മിറ്റ്, 31ന് സ്ത്രീധന-വിവാഹ ധൂർത്തിനെതിരെ യുവജന സംഗമം, ഏപ്രിൽ രണ്ടിന് ഭക്ഷ്യമേള, ഏഴ്, എട്ട് തീയതികളിൽ ദശവാർഷിക സമ്മേളനം എന്നിവ നടക്കും. വാർത്തസമ്മേളനത്തിൽ പൊന്നാനി സിറ്റി വെൽഫെയർ ഫോറം ഭാരവാഹികളായ സി.എസ്. പൊന്നാനി, പി.വി. അബ്ദുൽ ഖാദർ ഹാജി, എ.കെ. മുസ്തഫ, പി. കോയകുട്ടി മാസ്റ്റർ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.