ദേശീയപാത വികസനം: വ്യാജ പ്രചാരണങ്ങളില്‍ വീഴരുത്​^ കലക്​ടർ

ദേശീയപാത വികസനം: വ്യാജ പ്രചാരണങ്ങളില്‍ വീഴരുത്- കലക്ടർ മലപ്പുറം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഭൂമിയുടെയും മറ്റ് വസ്തുക്കളുടെയും നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നത് 2013ലെ ഭൂമി ഏറ്റെടുക്കലും പുനരധിവാസവും സംബന്ധിച്ച നിയമപ്രകാരവുമാണെന്ന് ജില്ല കലക്ടർ അമിത് മീണ അറിയിച്ചു. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ പൊതുജനങ്ങളുടെ അറിവിലേക്കായി നേരത്തേ പ്രസിദ്ധീകരിച്ചതാെണന്നും 1956ലെ ദേശീയപാത ആക്ട് പ്രകാരമാണ് ഭൂമിക്ക്‌ വില നല്‍കുന്നതെന്ന പ്രചാരണം അടിസ്ഥാന രഹിതമാെണന്നും കലക്ടർ അറിയിച്ചു. 1956ലെ ദേശീയപാത ആക്ട് പ്രകാരമാണ് ഭൂമി ഏറ്റെടുക്കൽ നടപടികള്‍ പൂര്‍ത്തിയാക്കാൻ നിര്‍ദേശിച്ചിട്ടുള്ളത്. ഇത് പ്രകാരമുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. പ്രസ്തുത നിയമപ്രകാരമാണ് മൂന്ന് എ വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചത്. ഇതേ നിയമത്തിലെ മൂന്ന് ബി വകുപ്പ് പ്രകാരമാണ്‌ സർവേയും അതിരുകൾ തിരിക്കലും നടക്കുന്നത്. ഇതിലെ മൂന്ന്‌ സി പ്രകാരമാണ് പരാതി സ്വീകരിക്കുന്നതും വിചാരണ നടത്തുന്നതും അന്തിമവിധി കല്‍പിക്കുന്നതും. അലൈൻമ​െൻറ് പ്രദേശത്തെ ഭൂവുടമകള്‍ക്ക് പരാതി നല്‍കാൻ കോട്ടക്കല്‍ ദേശീയപാത വിഭാഗം െഡപ്യൂട്ടി കലക്ടറുടെ ഓഫിസിൽ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ മൂന്നിന് വൈകീട്ട് അഞ്ചിനകം പരാതി നല്‍കണം. പരാതിക്കാര്‍ നിര്‍ദിഷ്ട അലൈന്‍മ​െൻറ് ഭൂമിയില്‍ ഉള്‍പ്പെട്ടവരോ ഭൂവുടമയോ ആയിരിക്കണം. പരാതി നല്‍കുന്നവരുടെ പ്രശ്‌നങ്ങള്‍ കേട്ടതിന് ശേഷം മാത്രമെ ഭൂമി ഏറ്റെടുക്കുന്ന നടപടിയിൽ അന്തിമ തീരുമാനമെടുക്കൂ. എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്ന ഉദ്യോഗസ്ഥ​െൻറ നടപടി അന്തിമമായിരിക്കുമെന്നും കലക്ടർ പറഞ്ഞു. സർവേ പ്രവര്‍ത്തനങ്ങളും പരാതിയിലുള്ള വിചാരണയും പൂര്‍ത്തിയായാൽ മാത്രമേ മൂന്ന് ഡി വിജ്ഞാപനം ഉണ്ടാകൂ. തുടർന്ന് ഓരോ ഭൂവുടമക്കും നോട്ടീസ് നല്‍കി വിളിച്ചുവരുത്തി വിചാരണ നടത്തിയ ശേഷമാണ് നഷ്ടപരിഹാരത്തുക പ്രഖ്യാപിക്കുക. ഇത്തരത്തില്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം പൂര്‍ണമായും നല്‍കിയ ശേഷമേ ഭൂമി ഏറ്റെടുക്കൂ. വ്യാജ പ്രചാരണങ്ങളില്‍ വീഴരുതെന്നും കലക്ടര്‍ ഭൂവുടമകളോട് ആവശ്യപ്പെട്ടു. സംശയങ്ങൾക്ക് 0483 2747676 നമ്പറിൽ ബന്ധപ്പെടുകയോ www.malappuram.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.