പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് ബജറ്റ്‌: ജലസംരക്ഷണത്തിന് ഊന്നൽ

പാണ്ടിക്കാട്: കുടിവെള്ളം, കൃഷി, ആരോഗ്യം, സ്വയംതൊഴിൽ സംരംഭങ്ങൾക്ക് ഊന്നൽ നൽകി ഗ്രാമപഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡൻറ് കൊണ്ടേങ്ങാടൻ ഫാത്തിമ്മ അവതരിപ്പിച്ചു. 16.54 കോടി രൂപ വരവും 13.36 കോടി ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. പഞ്ചായത്ത് പ്രസിഡൻറ് കെ.പി. പ്രേമലത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആസ്ഥാനത്ത് ആധുനിക സജ്ജീകരണങ്ങളോടെ എല്ലാ ഓഫിസുകളും പ്രവർത്തിക്കുന്ന തരത്തിലുള്ള കെട്ടിട സമുച്ചയം, പ്രവാസികൾക്കായുള്ള പ്രത്യേക തൊഴിൽ സംരംഭങ്ങൾ, ജലസംരക്ഷണത്തിനു സംവിധാനം എന്നിവ ഒരുക്കണമെന്ന് ബജറ്റ് ചർച്ചയിൽ അംഗങ്ങൾ അഭിപ്രായപ്പെട്ടു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി. മജീദ് മാസ്റ്റർ, ജംഷീന കുരിക്കൾ, പി.ടി. ഷരീഫ് പഞ്ചായത്ത് അംഗങ്ങളായ കെ. ഹരിദാസൻ മാസ്റ്റർ, ടി.സി. ഫിറോസ്ഖാൻ, കെ.കെ. സദഖത്ത്, കൊരമ്പയിൽ ശങ്കരൻ, എം. മുൻഷാദ്, ടി.കെ. സമീർ, പി. ബേനസീർ, കെ. ശ്രീദേവി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ടോമി ജോൺ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.