സമ്മാനങ്ങൾ വിതരണം ചെയ്തു

മലപ്പുറം: ഊർജ വകുപ്പിന് കീഴിലെ എനർജി മാനേജ്മ​െൻറ് സ​െൻററി​െൻറ സ്മാർട്ട് എനർജി പ്രോഗ്രാം (എസ്.ഇ.പി) ജില്ലയിലെ ഹൈസ്കൂൾ, യു.പി വിദ്യാർഥികൾക്ക് നടത്തിയ ഊർജോത്സവ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും പി. ഉബൈദുല്ല എം.എൽ.എ വിതരണം ചെയ്തു. 390 സ്കൂളുകളിൽനിന്ന് 1200ൽപരം വിദ്യാർഥികൾ പങ്കെടുത്തു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. സലീന അധ്യക്ഷത വഹിച്ചു. സ്മാർട്ട് എനർജി പ്രോഗ്രാം ജില്ല കോഓഡിനേറ്റർ ഒ. ഹാമിദലി മുഖ്യപ്രഭാഷണം നടത്തി. പി. സാബിർ, കെ. മിഥുൻ, എ. അബ്ദുറഹ്മാൻ, എം.പി. ചന്ദ്രൻ, എം.എസ്. റഫീഖ് ബാബു, വി.പി. ഷാഫി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.