ജലസംരക്ഷണ ബോധവത്​കരണം

പുലാമന്തോള്‍: ലോക ജലദിനത്തോടനുബന്ധിച്ച് എസ്.കെ.എസ്.ബി.വി സംസ്ഥാന വ്യാപകമായി ആചരിക്കുന്ന ജലദിന ക്യാമ്പയിനി‍​െൻറ ഭാഗമായി സൗത്ത് പാലൂര്‍ മുനവ്വിറുല്‍ ഇസ്ലാം‍ മദ്റസയില്‍ ജലസംരക്ഷണ ബോധവത്കരണ ക്ലാസ് നടത്തി. റേഞ്ച് സെക്രട്ടറി എൻ.കെ. ജമാലുദ്ദീന്‍ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.ബി.വി കണ്‍വീനര്‍ എൻ.വി. റഹീം ഫൈസി മുഖ്യപ്രഭാഷണം നടത്തി. പുലാമന്തോള്‍ റേഞ്ച് എസ്.കെ.എസ്.ബി.വി ജനറല്‍ സെക്രട്ടറി ഫായിസ് ജലദിന പ്രതിജ്ഞക്ക് നേതൃത്വം നല്‍കി. പരീക്ഷ ബോര്‍ഡ് ചെയര്‍മാന്‍ സി.പി. ശംസുദ്ദീന്‍ ഫൈസി, ഹസന്‍ മുസ്ലിയാർ, മുസ്തഫ മുസ് ലിയാർ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.