സിനിമക്ക്​ മാത്രം സെന്‍സര്‍ഷിപ്​ എന്തിന്​ ^സനല്‍കുമാര്‍ ശശിധരന്‍

സിനിമക്ക് മാത്രം സെന്‍സര്‍ഷിപ് എന്തിന് -സനല്‍കുമാര്‍ ശശിധരന്‍ തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ജേണലിസം വകുപ്പ് സംഘടിപ്പിച്ച ദേശീയ മാധ്യമഗവേഷണ സമ്മേളനം സമാപിച്ചു. 'സിനിമയും സെന്‍സര്‍ഷിപ്പും' വിഷയത്തില്‍ ഓപണ്‍ഫോറം സംഘടിപ്പിച്ചു. ഇൻറര്‍നെറ്റിനോ പുസ്തകത്തിനോ നാടകത്തിനോ ഇല്ലാത്ത സെന്‍സര്‍ഷിപ് സിനിമക്ക് മാത്രം എന്തിനാണെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ അഭിപ്രായപ്പെട്ടു. ജനക്കൂട്ടത്തി​െൻറ യുക്തിരഹിത ആവശ്യങ്ങളെ പിന്തുണക്കുന്ന ഭരണകൂടമാണ് ഇന്ത്യയില്‍ നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്കു സമൂഹം കാലങ്ങളായി ഏര്‍പ്പെടുത്തിയ സെന്‍സറിങ്ങി​െൻറ ഫലമായാണ് സിനിമയില്‍ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ നടന്മാർ സ്വാഭാവികമായി പറയാന്‍ കാരണമാകുന്നതെന്ന് നിരൂപകന്‍ സി.എസ്. വെങ്കിടേശ്വരന്‍ പറഞ്ഞു. ക്ലോണ്‍ സിനിമ ഇനിഷ്യേറ്റിവ് പ്രതിനിധി പി.എസ്. രാംദാസ് ചര്‍ച്ച നിയന്ത്രിച്ചു. സമാപന സമ്മേളനം പ്രഫ. കാഞ്ചന്‍ കെ. മാലിക് ഉദ്ഘാടനം ചെയ്തു. മെല്‍ജോ തോമസ് നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.