സ്​കൂളുകൾ പൂർണമായി ഇൻഷുറൻസ്​ പരിധിയിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളും ഇനി പൂർണമായും ഇൻഷുറൻസ് പരിധിയിൽ വരുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് നിയമസഭയിൽ അറിയിച്ചു. ഒന്നുമുതൽ 12 വരെയുള്ള കുട്ടികൾ പഠിക്കുന്ന പൊതുവിദ്യാലയങ്ങളാണ് ഇൻഷുറൻസ് പരിധിയിൽ വരിക. ഇൗ സ്കൂളുകളിലെ വിദ്യാർഥികളെയും പാചകത്തൊഴിലാളികളെയും ഇൻഷുർ ചെയ്യും. അധ്യാപകർക്കും ജീവനക്കാർക്കും നിലവിൽ ഇൻഷുറൻസ് പദ്ധതിയുണ്ട്. ഇതോടെ സംസ്ഥാനത്തെ മുഴുവർ പൊതുവിദ്യാലയങ്ങളും ഇൻഷുറൻസ് പരിധിയിൽവരും. ധനാഭ്യർഥന ചർച്ചകൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. കേരളത്തി​െൻറ പശ്ചാത്തലത്തിൽ മികച്ച ഗവേഷണം നടത്തുന്ന വിദ്യാർഥികൾക്ക് കൈരളി അവാർഡ് ഏർപ്പെടുത്തും. അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്ന 141 സ്കൂളുകളുടെ ടെൻഡർ നടപടികൾ അവസാനഘട്ടത്തിലാണ്. ഏപ്രിൽ--മെയ് മാസങ്ങളിൽ തറക്കല്ലിടൽ ഉത്സവങ്ങൾ നടക്കും. ഒരുമണ്ഡലത്തിൽ ചുരുങ്ങിയത് 12.5 കോടിരൂപയുടെ പ്രവർത്തനങ്ങളാണ് വിദ്യാലയങ്ങളിൽ നടക്കുക. ജൂൺ 30ന് മുമ്പ് സംസ്ഥാനത്തെ എട്ടുമുതൽ 12 വരെയുള്ള ക്ലാസ്മുറികൾ ഹൈടെക്കാവും. അടുത്തവർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം പൂർത്തിയായി. വിദ്യാർഥികളുടെ ശാരീരികശേഷിക്കനുസരിച്ച് പാഠപുസ്തകങ്ങൾ നൽകും. പൂർണമായി കാഴ്ചശക്തിയില്ലാത്തവർക്ക് െബ്രയ്ലി ലിപിയിലുള്ള പുസ്തകങ്ങൾ നൽകും. കാഴ്ച പരിമിതിയുള്ളവർക്ക് വലിയ അക്ഷരങ്ങളിൽ അച്ചടിച്ച പാഠപുസ്തകങ്ങളും കേൾവിശക്തിയില്ലാത്തവർക്ക് സമഗ്ര പോർട്ടലിലൂടെ വിഷ്വൽ ടെക്സ്റ്റ്പുസ്തകങ്ങളും നൽകുമെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.