പൊട്ടന്‍തരിപ്പയില്‍ മോഷ്​ടാക്കളും മദ്യപരും വിലസുന്നു

എടക്കര: പൊട്ടന്‍തരിപ്പയിലും പരിസരപ്രദേശങ്ങളിലും മോഷ്ടാക്കളുടെയും മദ്യപരുടെയും ശല്യം രൂക്ഷമാകുന്നു. രാത്രിയായാല്‍ സുല്‍ത്താന്‍പടി-പൊട്ടന്‍തരിപ്പ റോഡില്‍ പലയിടങ്ങളിലും മദ്യപസംഘങ്ങള്‍ തമ്പടിക്കുന്നത് ജനങ്ങള്‍ക്ക് ദുരിതമായി മാറിയിട്ടുണ്ട്. വിജനമായ തോട്ടങ്ങള്‍ക്ക് സമീപമാണ് ഇവര്‍ താവളമടിക്കുന്നത്. ചില സമയങ്ങളില്‍ താന്നിമൂല ഭാഗത്ത് പകല്‍പോലും മദ്യപസംഘങ്ങളെ കാണാം. കഴിഞ്ഞ ബുധനാഴ്ച രാത്രി പൊട്ടന്‍തരിപ്പയിലെ ഒരു വീട്ടില്‍ മോഷണശ്രമം നടന്നിരുന്നു. ബൈക്കിെലത്തിയ നാലംഗസംഘമാണ് മോഷണത്തിന് ശ്രമിച്ചത്. അയല്‍വാസി ലൈറ്റ് ഇട്ടതിനെത്തുടര്‍ന്ന് മോഷണസംഘം ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. 25 വയസ്സില്‍ താഴെയുള്ള നാല് യുവാക്കളാണ് മോഷണത്തിന് എത്തിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഉത്സവങ്ങള്‍ നടക്കുന്ന ദിവസങ്ങളിലാണ് മോഷണശ്രമം കൂടുതലായി നടക്കുന്നത്. പ്രദേശത്ത് പൊലീസി​െൻറ രാത്രികാല പട്രോളിങ് ഇല്ലെന്നും ആക്ഷേപമുണ്ട്. കട്ടില്‍ വിതരണം ചുങ്കത്തറ: ഗ്രാമപഞ്ചായത്തിലെ വയോജനങ്ങള്‍ക്ക് 2017-18 വാര്‍ഷിക പദ്ധതിയില്‍ 6,50,000 രൂപ വകയിരുത്തി കട്ടില്‍ വിതരണം ചെയ്തു. പ്രസിഡൻറ് കെ. സ്വപ്ന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സുമയ്യ അത്തിമണ്ണില്‍ അധ്യക്ഷത വഹിച്ചു. േബ്ലാക്ക് പഞ്ചായത്തംഗങ്ങളായ പരപ്പന്‍ ഹംസ, കെ.ടി. കുഞ്ഞാന്‍, വല്‍സമ്മ െസബബാസ്റ്റ്യന്‍, പഞ്ചായത്തംഗങ്ങളായ പുത്തലത്ത് അബ്ദുറഹ്മാൻ, റിയാസ് ചുങ്കത്തറ, സി.കെ. സുരേഷ്, ജോണ്‍ മാത്യു, എം.കെ. ലെനിന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.