തമിഴ്​നാട്ടിൽ വീണ്ടും പെരിയാർ പ്രതിമ തകർത്തു

കോയമ്പത്തൂർ: പുതുക്കോട്ടയിൽ ദ്രാവിഡ കഴകം സ്ഥാപകനായ പെരിയാർ ഇ.വി. രാമസാമിയുടെ പ്രതിമ തകർക്കപ്പെട്ട നിലയിൽ കണ്ടെത്തി. പ്രതിമയുടെ തലഭാഗമാണ് പൊളിച്ചുമാറ്റിയത്. തിങ്കളാഴ്ച രാത്രിയിലാണ് ആലങ്കുടി വിടുതി ഗ്രാമത്തിലെ പ്രതിമ അജ്ഞാതസംഘം തകർത്തത്. ചൊവ്വാഴ്ച രാവിലെ നാട്ടുകാർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് കുറച്ചകലെയായി കിടന്ന തലഭാഗം പ്രതിമയിൽ ചേർത്തുവെച്ചു. പുതുക്കോട്ട ജില്ല പൊലീസ് സൂപ്രണ്ട് ശെൽവരാജ് സ്ഥലത്തെത്തി. ഇവിടെ സായുധ പൊലീസി​െൻറ കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച നാമക്കല്ലിൽ പെരിയാർ ഇ.വി. രാമസാമി, മുൻ മുഖ്യമന്ത്രിമാരായ എം.ജി.ആർ, സി.എൻ. അണ്ണാദുരെ എന്നിവരുടെ പ്രതിമകളിൽ കാവിപുതച്ച് മാലകളിട്ട സംഭവം ഒച്ചപ്പാടിനിടയാക്കിയിരുന്നു. ഇതിന് മുമ്പ് തിരുപ്പത്തൂരിലും പെരിയാർ പ്രതിമ തകർത്തിരുന്നു. ഇതി​െൻറ തുടർച്ചയാണ് നാമക്കല്ലിലും പുതുക്കോട്ടയിലും അരങ്ങേറിയതെന്ന് പൊലീസ് സംശയിക്കുന്നു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.എം.കെ ഉൾപ്പെടെ പ്രതിപക്ഷ കക്ഷികളും തമിഴ്നാട് മുസ്ലിം മുന്നേറ്റ കഴകം ഉൾപ്പെടെ സംഘടനകളും റോഡ് തടയൽ സമരം നടത്തി. ഇൗ നില തുടർന്നാൽ പെരിയാർ ശിലകൾക്ക് ഡി.എം.കെ പ്രവർത്തർ സംരക്ഷണം നൽകുമെന്ന് വർക്കിങ് പ്രസിഡൻറ് എം.കെ. സ്റ്റാലിൻ സർക്കാറിന് മുന്നറിയിപ്പ് നൽകി. സംഭവത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ട്വിറ്ററിൽ പ്രതിഷേധമറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.