നഷ്​ടമായത് മദ‍്യത്തിനെതിരെ ഒറ്റയാൾ സമരം നടത്തിയ മൂപ്പനെ

നിലമ്പൂർ: പൂച്ചപ്പാറ ചാത്ത​െൻറ മരണത്തോടെ അളക്കൽ കോളനിക്ക് നഷ്ടമായത് മൂപ്പനെ മാത്രമല്ല മദ‍്യത്തിനെതിരെ നിലകൊണ്ട ഒറ്റയാൾ പോരാളിയെ. പുറമെ നിന്നെത്തുന്നവരോട് ചാത്തന് ഒറ്റ അപേക്ഷയേ ഉണ്ടായിരുന്നുള്ളൂ, മദ‍്യവുമായി കോളനിയിൽ വരരുത്. 30ാം വയസ്സിൽ പുകവലി ഉപേക്ഷിച്ച ചാത്തൻ കോളനിയിലെ ലഹരി ഉപയോഗത്തിനെതിരെ ശക്തമായി നിലകൊണ്ടു. മദ്യം മൂലം കോളനിയിലെ കുടുംബങ്ങൾ തമ്മിൽ അടിപിടിയായതോടെ ജില്ല കലക്ടറും പൊലീസ് ഉദ്യോഗസ്ഥരുമടക്കമുള്ളവരുടെ സഹായം തേടി. അധികൃതരുടെ സഹായത്തോടെ കോളനിയിലേക്കുള്ള മദ്യമൊഴുക്ക് തടയാനും ബോധവത്കരണ പരിപാടി സംഘടിപ്പിക്കാനും ഇദ്ദേഹം രംഗത്തുണ്ടായിരുന്നു. 36 കുടുംബങ്ങളിലായി 105 പേർ താമസിക്കുന്ന അളക്കലിൽ 21 വർഷമായി ഇദ്ദേഹമാണ് മൂപ്പൻ. കോളനിയിലെ ഏറ്റവും പ്രായം ചെന്നയാളും ഇദ്ദേഹമായിരുന്നു. നേരത്തേ കാട്ടുനായ്ക്ക വിഭാഗമെന്നറിയപ്പെട്ടിരുന്ന ഇവർ 2007െല കിർത്താഡ്സ് സർവേ പ്രകാരമാണ് ചോലനായ്ക്കരായി മാറിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.