മാർക്കറ്റ് സർവേ: പരിശീലനം ഇന്ന്

മലപ്പുറം: സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ്, വിലയും വിലസൂചികകളും സംബന്ധിച്ച വിദഗ്ധ സമിതി യോഗതീരുമാന പ്രകാരം പ്രത്യേകം ഉപഭോക്തൃ വിലസൂചിക കണക്കാക്കുന്നതിനായി ജില്ലയിൽ 18 സ​െൻററുകൾ (10 റൂറൽ, എട്ട് അർബൻ) തെരഞ്ഞെടുത്തു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർമാർ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങൾ സന്ദർശിച്ച് വിലശേഖരണം നടത്തും. സർവേ ജോലികൾക്കായി നിയോഗിക്കപ്പെട്ട ജീവനക്കാർക്കുള്ള ജില്ലതല പരിശീലനം ബുധനാഴ്ച രാവിലെ 10 മുതൽ സാമ്പത്തിക സ്ഥിതിവിവിരക്കണക്ക് വകുപ്പ് ജില്ല ഓഫിസിൽ നടത്തും. െഡപ്യൂട്ടി ഡയറക്ടർ ഉസ്മാൻ ഷെരീഫ് കൂരി, ജില്ല ഓഫിസർ സി.പി. മോഹനൻ, റിസർച്ച് ഓഫിസർ പി. മാത്യൂ ഫിലിപ്പോസ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.