സമരക്കാരില്ലാതിരുന്നിട്ടും സർവേ നടപടികൾ മന്ദഗതിയിൽ

കുറ്റിപ്പുറം: ദേശീയപാത സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സർവേ തടയാൻ സമരക്കാർ എത്താതിരുന്നിട്ടും നടപടികൾക്ക് വേഗതയില്ല. ദിവസം നാല് കി.മീ സർവേ ചെയ്ത് കല്ല് നാട്ടൽ പൂർത്തിയാക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും രണ്ട് ദിവസം കൊണ്ട് തീർന്നത് ഒരു കി.മീറ്ററിൽ താഴെ മാത്രം. ഓരോ 50 മീറ്ററിലും ഇരുവശങ്ങളിലും കല്ല് നാട്ടണം. തിങ്കളാഴ്ച ഒരു വശത്തേക്ക് 250 മീറ്റർ ഭാഗം മാത്രമാണ് അടയാളപ്പെടുത്തിയത്. രാവിലെ ഏഴിന് തുടങ്ങി ഒരുമണിയോടെ അവസാനിപ്പിക്കണമെന്ന് കലക്ടറുടെ ഉത്തരവുള്ളതിനാൽ ചൊവ്വാഴ്ചയും 600 മീറ്ററോളമാണ് അടയാളപ്പെടുത്തിയത്. തിങ്കളാഴ്ച സർവേ നടന്ന ഭാഗം വിശദമായി പരിശോധിച്ച് താലൂക്കുതല കണക്കെടുപ്പ് തിരൂർ തഹസിൽദാറുടെ നേതൃത്വത്തിൽ നടന്നു. തിരൂർ ഡിവൈ.എസ്.പിയുടെ കീഴിൽ ജില്ലയിൽ വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള എസ്.ഐമാരടക്കം നൂറുകണക്കിന് പൊലീസുകാരും ഡെപ്യൂട്ടി കലക്ടർ ഡോ. ജെ. അരുണി​െൻറ നേതൃത്വത്തിൽ റവന്യൂ സംഘവും സ്ഥലത്തുണ്ട്. എന്നാൽ, ദേശീയപാത അധികൃതർ വേണ്ടത്ര ജീവനക്കാരെ നിയോഗിക്കാത്തതിനാൽ മന്ദഗതിയിലാണ് നടപടികൾ മുന്നോട്ട് നീങ്ങുന്നത്. കുറ്റിപ്പുറം െഹെവേ ജങ്ഷൻ മുതൽ മൂടാൽ വരെ റോഡി​െൻറ ഇടത് വശത്തിലൂടെയാണ് സർവേ നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.