സമ്പൂര്‍ണ ഭക്ഷ്യസുരക്ഷ ബോധവത്കരണം

കരുളായി: സമ്പൂര്‍ണ ഭക്ഷ്യസുരക്ഷ പഞ്ചായത്താക്കാനുള്ള നടപടികള്‍ക്ക് കരുളായിയില്‍ തുടക്കം കുറിച്ചു. ഇതി‍ന് മുന്നോടിയായി അംഗന്‍വാടി ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ഭക്ഷ്യസുരക്ഷ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇതി‍​െൻറ ഭാഗമായി കരുളായിയില്‍ ഭക്ഷ്യവകുപ്പ് കച്ചവട സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. വ്യാപാരികള്‍ക്ക് ബോധവത്കരണ ക്ലാസുകള്‍, രജിസ്ട്രേഷന്‍, ലൈസന്‍സ് വിതരണം എന്നിവയും സംഘടിപ്പിച്ചു. ബോധവത്കരണം പഞ്ചായത്ത് പ്രസിഡൻറ് വിശാരിയില്‍ അസൈനാര്‍ ഉദ്ഘാടനം ചെയ്തു. നിലമ്പൂര്‍ താലൂക്ക് ഭക്ഷ്യസുരക്ഷ ഓഫിസര്‍ സി.എ. ജനാര്‍ദ്ദനന്‍ ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. മനോജ്‌, ഷീബ പൂഴിക്കുത്ത്, ടി.എച്ച്. ആയിഷ, കദീജ ഉസ്മാന്‍, ലിസി ജോസ്, എം. മുഹമ്മദലി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ് കമ്മത്ത്, സി.ഡി.എസ് പ്രസിഡൻറ് മിനി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.