കേന്ദ്ര സർക്കാറിനെതിരെ അവിശ്വാസം: അണ്ണാ ഡി.എം.കെ പിന്തുണച്ചേക്കില്ല

കോയമ്പത്തൂർ: കാവേരി മാനേജ്മ​െൻറ് ബോർഡ് രൂപവത്കരണത്തി​െൻറ പേരിൽ കടുത്ത സമ്മർദമുണ്ടെങ്കിലും ടി.ഡി.പിയും വൈ.എസ്.ആർ കോൺഗ്രസും കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ അണ്ണാ ഡി.എം.കെ പിന്തുണക്കില്ലെന്ന് സൂചന. ടി.ഡി.പി ഉയർത്തുന്ന പ്രശ്നത്തെ കാവേരി ബോർഡ് രൂപവത്കരണവുമായി താരതമ്യപ്പെടുത്തരുതെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രിയും അണ്ണാ ഡി.എം.കെ കോഒാഡിേനറ്ററുമായ ഒ. പന്നീർസെൽവം പ്രസ്താവിച്ചത് ഇൗ സാഹചര്യത്തിലാണ്. കാവേരി മാനേജ്മ​െൻറ് ബോർഡ് രൂപവത്കരിക്കാത്തതിനാൽ അവിശ്വാസത്തെ പിന്തുണക്കണമെന്നാണ് ഡി.എം.കെ വർക്കിങ് പ്രസിഡൻറ് എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ള തമിഴ് പ്രതിപക്ഷ നിര ആവശ്യപ്പെടുന്നത്. കാവേരി മാനേജ്മ​െൻറ് ബോർഡ് രൂപവത്കരണത്തിന് പാർട്ടി എം.പിമാർ പാർലമ​െൻറി​െൻറ ഇരുസഭകളിലും ശക്തമായ സമ്മർദം ചെലുത്തുന്നുണ്ടെന്നും സുപ്രീംകോടതി ഉത്തരവിട്ട കാലാവധി അവസാനിക്കാൻ രണ്ടാഴ്ച ബാക്കിയുണ്ടെന്നുമാണ് അണ്ണാ ഡി.എം.കെ കേന്ദ്രങ്ങൾ പറയുന്നത്. അണ്ണാ ഡി.എം.കെ അംഗങ്ങൾ പാർലമ​െൻറ് നടപടി തടസ്സപ്പെടുത്തുന്നത് ബി.ജെ.പിയുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് പ്രതിപക്ഷം സംശയിക്കുന്നു. ബി.ജെ.പിയും കോൺഗ്രസും കഴിഞ്ഞാൽ ലോക്സഭയിലെ ഏറ്റവും വലിയ കക്ഷിയാണ് 37 എം.പിമാരുള്ള അണ്ണാ ഡി.എം.കെ. അവിശ്വാസത്തെ പിന്തുണക്കുമെന്ന് പ്രസ്താവിച്ച അണ്ണാ ഡി.എം.കെ വക്താവും മുൻ എം.പിയുമായ കെ.സി. പളനിസാമിയെ 24 മണിക്കൂറിനകം പാർട്ടി പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയ നടപടി നേതൃത്വത്തി​െൻറ നിലപാട് വ്യക്തമാക്കുന്നതാണ്. ഇൗയിടെയായി അണ്ണാ ഡി.എം.കെ സർക്കാറിനെതിരെ ബി.ജെ.പി തമിഴ്നാട് സംസ്ഥാന ഘടകം രൂക്ഷമായ വിമർശനങ്ങൾ ഉന്നയിക്കാത്തത് ശ്രദ്ധേയമാണ്. ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ അണ്ണാ ഡി.എം.കെയെ പിണക്കേണ്ടതില്ലെന്നാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തി​െൻറ നിലപാട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.