മദ്യനയത്തിൽ പ്രതിഷേധിച്ച്​ സി.പി.എം ബ്രാഞ്ച് സെക്രട്ടറി രാജിവെച്ചു

പരപ്പനങ്ങാടി: പിണറായി സർക്കാറി​െൻറ മദ്യനയത്തിൽ പ്രതിഷേധിച്ച് സി.പി.എം ബ്രാഞ്ച് സെക്രട്ടറി രാജിെവച്ചു. ചെട്ടിപ്പടി കീഴ്ച്ചിറ ബ്രാഞ്ച്‌ സെക്രട്ടറി കെ. കരീമാണ് സി.പി.എമ്മിനെ നിശിതമായി വിമർശിച്ച് ഫേസ്ബുക്കിൽ വിഡിയോ പോസ്റ്റ് ചെയ്തശേഷം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്ക് രാജി നൽകിയത്. ആഡംബരവും ധൂർത്തും കമ്യൂണിസ്റ്റുകാരന് ചേർന്നതല്ലെന്നും കൊലപാതക രാഷ്ട്രീയം പാർട്ടി അവസാനിപ്പിക്കണമെന്നും കരീം പറയുന്നു. ഷുഹൈബ് വധം പാർട്ടി കൊലപാതക രാഷ്ട്രീയത്തി​െൻറ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. ബംഗാളിലും ത്രിപുരയിലും നിലംപരിശായ പാർട്ടി കേരളത്തിലും തുടച്ചുനീക്കപ്പെടുമെന്നും കരീം ആശങ്ക പ്രകടിപ്പിച്ചു. ബന്ധു നിയമനത്തിലൂടെ നേതാക്കന്മാരുടെ മക്കൾക്ക് ജോലി ലഭിക്കുന്നു. നേതാക്കന്മാരുടെ മക്കൾ ആരും പാർട്ടി അംഗങ്ങളെല്ലന്നും പിണറായി വിജയ​െൻറ മക്കൾ എവിടെ പഠിക്കുന്നുവെന്നും എന്ത് ജോലി ചെയ്യുന്നുവെന്നും പാർട്ടി സഖാക്കൾക്ക് പോലും അറിയില്ല. താൻ പാർട്ടി മെംബർ സ്ഥാനത്തുനിന്ന് പുറത്തുപോകണമോ എന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നും കരീം പറഞ്ഞു. അതേസമയം, രാജിക്കത്ത് കിട്ടിയിട്ടിെല്ലന്നും എന്നാൽ, ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി ചൊവ്വാഴ്ച അടിയന്തര ലോക്കൽ കമ്മിറ്റി യോഗം വിളിച്ചുചേർത്തതായും നെടുവ ലോക്കൽ കമ്മിറ്റി സെക്രട്ടറി തുളസി 'മാധ്യമ'ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.