കോഴിവില ഏകീകരണത്തിന്​ സമിതി

അരീക്കോട്: ബ്രോയിലർ കോഴിവില ഏകീകരണത്തിന് മലബാറിലെ കോഴി കർഷകരും മുൻനിര കമ്പനികളുമായി ധാരണയിലായി മലബാർ ബ്രോയിലർ കോഒാഡിനേഷൻ കമ്മിറ്റി രൂപവത്കരിച്ചു. കേരളത്തിൽ പ്രവർത്തിക്കുന്ന മുഴുവൻ കോഴി കർഷക സംഘടനകളെയും വിളിച്ച് യോഗം ചേരാൻ അരീക്കോട്ട് ചേർന്ന കമ്മിറ്റിയുടെ പ്രഥമ യോഗം തീരുമാനിച്ചു. സണ്ണി കൂമ്പാറ അധ്യക്ഷത വഹിച്ചു. വി.എച്ച്.എൽ, സുഗുണ, ശാന്തി, കവി, എം.ബി.എസ്, എൻ.പി.എം, എം.പി.എഫ്.എ കമ്പനി പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ഭാരവാഹികൾ: കെ.ടി. അബ്ദുറഹ്മാൻ (ചെയർ.) എൻ.പി.എം. സിദ്ദീഖ്, അക്ബർ കരുവാരകുണ്ട്, കാർത്തിക് സുഗുണ (വൈ. ചെയർ.) ഒ. അർജുൻ (കൺ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.