ഇ.എം.എസ്^എ.കെ.ജി ദിനാചരണവും കുടുംബസംഗമവും

ഇ.എം.എസ്-എ.കെ.ജി ദിനാചരണവും കുടുംബസംഗമവും വണ്ടൂർ: ഇ.എം.എസ്-എ.കെ.ജി ദിനാചരണത്തോടനുബന്ധിച്ച് സി.പി.എം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും കലാമേളയും സംഘടിപ്പിച്ചു. കരുണാലയപ്പടി സി.എച്ച് ഹാളിൽ നടന്ന പരിപാടി ജില്ല സെക്രേട്ടറിയറ്റ് അംഗം വി. ശശികുമാർ ഉദ്‌ഘാടനം ചെയ്തു. പാർട്ടി മുൻകാല പ്രവർത്തകരായ നൂറോളം പേരെ ചടങ്ങിൽ ആദരിച്ചു. ലോക്കൽ സെക്രട്ടറി കാപ്പിൽ ജോയ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എൻ. കണ്ണൻ, എം. അലവി, എം. മോഹൻദാസ്, കെ.ടി. മുഹമ്മദലി, അനിൽ നിരവിൽ, പി. ശോഭനഭായ്, കെ.പി. ബഷീർ, പി. അഷ്‌റഫ് എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയുമുൾപ്പെടെ വിവിധ കലാപരിപാടികളും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.