രാജ്യറാണി സ്വതന്ത്ര ട്രെയിൻ: റെയിൽവേ ബോർഡി​െൻറ പരിഗണനയിൽ

മലപ്പുറം: നിലമ്പൂർ-തിരുവനന്തപുരം രാജ്യറാണി എക്സ്പ്രസ് സ്വതന്ത്ര വണ്ടിയാക്കുന്നത് സംബന്ധിച്ച് നൽകിയ പ്രപ്പോസൽ റെയിൽവേ ബോർഡി​െൻറ പരിഗണനയിലാണെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നിയമസഭയിൽ അറിയിച്ചു. പാലക്കാട് റെയിൽവേ ഡിവിഷൻ നൽകിയ പ്രപ്പോസലാണ് ബോർഡി​െൻറ പരിഗണനയിലുള്ളത്. പി. ഉബൈദുല്ല എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്. സ്വതന്ത്ര വണ്ടിയാകാനുള്ള അനുമതി നേരേത്ത റെയിൽവേ ൈടംടേബിൾ സമിതി നൽകിയിരുന്നു. നിലമ്പൂരിൽനിന്ന് രാത്രി 8.50ന് പുറപ്പെടുന്ന വണ്ടി പാലക്കാട് നിന്ന് അമൃത എക്സ്പ്രസിനൊപ്പം ചേർന്നാണ് യാത്ര തുടരുന്നത്. സ്വതന്ത്രവണ്ടിയാകുന്നതോടെ 16 കോച്ചുകൾ ലഭിക്കും. എ.സി ടു ടയർ -ഒന്ന്, എ.സി ത്രീ ടയർ -രണ്ട്, സെക്കൻഡ് ക്ലാസ് സ്ലീപ്പർ -ഏഴ്, ജനറൽ കമ്പാർട്ട്മ​െൻറ് -നാല്, എസ്.എൽ.ആർ -രണ്ട് എന്നിങ്ങനെയാവും കമ്പാർട്ട്മ​െൻറുകൾ. പുതിയ വണ്ടിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ റേക്ക് നിർത്താനുള്ള സൗകര്യമില്ലാത്തതിനാൽ തൽക്കാലം കൊച്ചുവേളി വരെയാവും യാത്ര.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.