തിരുവമ്പാടി ശിവസുന്ദറി​െൻറ ചിതാഭസ്മം നിളയിലൊഴുക്കി

തിരുനാവായ: ഈ മാസം 11ന് െചരിഞ്ഞ തൃശൂർ തിരുവമ്പാടി ദേവസ്വത്തി​െൻറ പൂരനായകൻ ഗജകേസരി ശിവസുന്ദറി​െൻറ ചിതാഭസ്മം തിങ്കളാഴ്ച രാവിലെ തിരുനാവായയിൽ നിളയിലൊഴുക്കി. തിരുവമ്പാടി ദേശക്കാരുടെയും വിശ്വാസികളുടെയും ആവശ്യപ്രകാരമാണ് ദേവസ്വം പ്രസിഡൻറ് പ്രഫ. പി. ചന്ദ്രശേഖരൻ, സെക്രട്ടറി പ്രഫ. എം. മാധവൻകുട്ടി, ആനയെ നടയിരുത്തിയ പത്മശ്രീ ഡോ. ടി.കെ. സുന്ദർ മേനോൻ എന്നിവരുടെ നേതൃത്വത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ചിതാഭസ്മം നിളയിൽ നിമജ്ജനം ചെയ്തത്. തുടർന്ന് ഉണ്ണിക്കൃഷ്ണൻ എളയത്, രാധാകൃഷ്ണൻ എന്നീ കർമികളുടെ നേതൃത്വത്തിൽ ബലിതർപ്പണവും നടന്നു. 15 വർഷം മുമ്പ് തിരുവമ്പാടിയുടെ ചന്ദ്രശേഖരൻ എന്ന ആനയുടെ ചിതാഭസ്മവും ഇവിടെ കൊണ്ടുവന്ന് നിളയിൽ ഒഴുക്കിയിരുന്നു. ചടങ്ങിൽ പങ്കെടുക്കാൻ ദേവസ്വം ഭാരവാഹികൾക്ക് പുറമെ ഒട്ടേറെ വിശ്വാസികളും തിരുനാവായയിൽ എത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.