മത്സ്യ മൊത്തവിതരണ കേ​​ന്ദ്രം ലേലം ഇന്ന്​; നഗരസഭയുടെ നിബന്ധന കോടതി തള്ളി

കൊണ്ടോട്ടി: 2018-19 സാമ്പത്തിക വർഷത്തേക്കുള്ള കൊണ്ടോട്ടി മത്സ്യ മൊത്തവിതരണ കേന്ദ്രത്തി​െൻറ നടത്തിപ്പിനുള്ള േലലം ചൊവ്വാഴ്ച നടക്കും. ലേലത്തിൽ പെങ്കടുക്കുന്നതിൽനിന്നും കുടിശ്ശികക്കാരെ മാറ്റിനിർത്തണമെന്ന നഗരസഭയുടെ നിബന്ധന ഹൈകോടതി തള്ളി. നഗരസഭയിൽ കുടിശ്ശികയുള്ളവരെ മാറ്റിനിർത്തണമെന്ന ലേല നിബന്ധനക്കെതിെര നിലവിലുള്ള കരാറുകാർ ഹൈകോടതിയെ സമീപിച്ചിരുന്നു. ഇൗ കേസിലാണ് തിങ്കളാഴ്ച താൽകാലിക ഉത്തരവ് വന്നത്. ലേലത്തിൽ പെങ്കടുക്കുന്നതിനുണ്ടായിരുന്ന തടസ്സം കോടതി നീക്കി. കൂടാതെ കോടതിയുെട അന്തിമ വിധിയുടെ അടിസ്ഥാനത്തിലായിരിക്കും ലേലത്തിന് അംഗീകാരം ലഭിക്കുകയെന്നും വ്യക്തമാക്കി. മത്സ്യ വിതരണകേന്ദ്രത്തി​െൻറ നവീകരണത്തിനായി മുൻ ഭരണസമിതി ഒരു കോടി രൂപയുടെ പദ്ധതി തയാറാക്കിയിരുന്നു. ഇൗ പ്രവൃത്തി പൂർത്തിയാക്കിയതിന് ശേഷം മാത്രം മാർക്കറ്റ് ലേലം നടത്തിയാൽ മതിയെന്നായിരുന്നു പുതിയ കരാറുകാരുടെയുൾപ്പെടെ ആവശ്യം. എന്നാൽ, ഇതിന് വിരുദ്ധമായി വീണ്ടും ലേലം നടത്താനായിരുന്നു പുതിയ ഭരണസമിതിയുടെ തീരുമാനം. ഇൗ സാമ്പത്തിക വർഷം പുതിയ കരാറുകാർ കേന്ദ്രം ലേലത്തിൽ വിളിച്ചതോടെയാണ് മാർക്കറ്റിൽ പ്രശ്നങ്ങൾ തുടങ്ങിയത്. മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഉയർന്ന തുകക്കായിരുന്നു ഇത്തവണ ലേലം വിളിച്ചത്. എന്നാൽ, മാർക്കറ്റിലുണ്ടായ പ്രശ്നങ്ങളെ തുടർന്ന് പുതിയ കരാറുകാർക്ക് ഇവിടെ കച്ചവടം നടത്താൻ സാധിച്ചിരുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.