കോൺഗ്രസിൽ പോര് മുറുകുന്നു; കെ.പി.സി.സി പ്രസിഡൻറിെൻറ ജനമോചനയാത്ര പ്രചാരണത്തിൽനിന്ന് നന്നമ്പ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റി വിട്ടുനിൽക്കും

തിരൂരങ്ങാടി: കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ നയിക്കുന്ന ജനമോചനയാത്രക്കു വേണ്ടിയുള്ള ഫണ്ട് പിരിവിൽനിന്നും മറ്റ് പ്രചാരണ പ്രവർത്തനങ്ങളിൽനിന്നും വിട്ടുനിൽക്കാൻ നന്നമ്പ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു. യു.ഡി.എഫ് ആഹ്വാനം ചെയ്ത രാപ്പകൽ സമരം അലങ്കോലപ്പെടുത്താൻ ശ്രമിച്ച ഒരു വിഭാഗം നേതാക്കളുടെ അച്ചടക്ക ലംഘനത്തിൽ നേതൃത്വം നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് മണ്ഡലം കമ്മിറ്റിയുടെ തീരുമാനം. യാത്രയുടെ പ്രചാരണ പ്രവർത്തനങ്ങളെ കുറിച്ച് ആലോചിക്കാൻ കഴിഞ്ഞ ദിവസം എടരിക്കോട് നടത്തിയ തിരൂരങ്ങാടി നിയോജക മണ്ഡലം കൺവെൻഷൻ പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് അലങ്കോലപ്പെട്ടിരുന്നു. അച്ചടക്ക ലംഘനം നടത്തിയവർക്കെതിരെ ഉടൻ നടപടി സ്വീകരിക്കുമെന്നും അതിനുശേഷം മാത്രമേ കൺവെൻഷൻ ചേരൂ എന്നും ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ് ഉറപ്പുനൽകിയിരുന്നത്രെ. എന്നാൽ, ഇക്കാര്യങ്ങളിൽ ചർച്ചകളോ തീരുമാനങ്ങളോ ഉണ്ടാവാത്തതിൽ പ്രതിഷേധിച്ച് തീരുമാനം വന്നതിനു ശേഷമേ ജനമോചനയാത്രയുമായി സഹകരിക്കൂ എന്നാണ് പ്രവർത്തകരുടെ നിലപാട്. നന്നമ്പ്ര സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് കെ.പി. ഹൈദ്രോസ്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ശാഫി പൂക്കയിൽ, നീലങ്ങത്ത് അബ്ദുസലാം, പി.കെ.എം ബാവ, യു.വി. അബ്ദുൽ കരീം, രവി നായർ കൊല്ലഞ്ചേരി, ഭാസ്ക്കരൻ പുല്ലാണി, കുഞ്ഞു കണ്ണാട്ടിൽ, വി.വി. അബ്ദുറഹ്മാൻ, ഷാഫി പൂക്കയിൽ, നാസർ അണ്ടിയത്ത്, ഇ.പി. ഹുസൈൻ, സക്കീർ ഹുസൈൻ വളപ്പിൽ തുടങ്ങിയവർ സംസാരിച്ചു. അഡ്വ. പി.പി. മുനീർ സ്വാഗതവും കെ.പി. ആലിക്കോയ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.