നാലുവരിപ്പാതയിലും ചങ്കുവെട്ടി ജങ്ഷനിലും വെളിച്ചം: ആവശ്യവുമായി കൗൺസിലറും

കോട്ടക്കൽ: ദേശീയപാത ചങ്കുവെട്ടി മുതൽ സ്വാഗതമാട് വരെ എൽ.ഇ.ഡി ലൈറ്റുകൾ വേണമെന്നാവശ്യവുമായി കൗൺസിലർ മങ്ങാടൻ അബ്ദുല്ലക്കുട്ടി രംഗത്ത്. മേഖലയിൽ കച്ചവട സ്ഥാപനങ്ങളിലെ വെളിച്ചം മാത്രമാണ് യാത്രക്കാർക്ക് ആശ്രയമെന്ന് 'മാധ്യമം' വാർത്ത നൽകിയിരുന്നു. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാമെന്ന് എം.എൽ.എയും ഉറപ്പ് നൽകി. ചൊവ്വാഴ്ച നടക്കുന്ന വികസന സെമിനാറിൽ ഈ ആവശ്യംകൂടി പരിഗണിക്കണമെന്നാണാവശ്യം. ജങ്ഷനിൽ മാസങ്ങൾക്ക് മുമ്പ് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചതോടെ ഇരുട്ടിലായ ഈ പരിസരം ലഹരി-മദ്യ മാഫിയകളുടെ വിഹാരകേന്ദ്രമായി മാറി. ദേശീയപാത ചങ്കുവെട്ടി ജങ്ഷനിൽ ഹൈമാസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നാലുവരിപ്പാതയായി ഉയർത്തിയ സ്വാഗതമാട് മുതൽ ആയുർവേദ കോളജ് വരെയുള്ള റോഡിനു മധ്യത്തിൽ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ചാൽ ദേശീയപാതയിലെ ഇരുട്ടിന് പരിഹാരമാകും. പുത്തൂർ-ബൈപാസ് റോഡിലും ചങ്കുവെട്ടി മുതൽ നഗരം വരെയും ഇത്തരം ലൈറ്റുകൾ സ്ഥാപിച്ചുകഴിഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.