കൂട്ട​െക്കാല; പാക്​ ഡെപ്യൂട്ടി െ​െഹകമീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു

ന്യൂഡൽഹി: ജമ്മു -കശ്മീരിലെ പൂഞ്ച് ജില്ലയിൽ ബിംബർ ഗലി മേഖലയിലെ ഗ്രാമങ്ങളിൽ കഴിഞ്ഞ ദിവസം പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ മൂന്നു കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ചുപേർ കൊല്ലെപ്പട്ട സംഭവത്തിൽ പാക് ഡെ. െെഹകമീഷണർ സയ്യിദ് ഹൈദർ ഷായെ സൗത്ത് ബ്ലോക്കിലേക്ക് വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം ശക്തമായ പ്രതിഷേധം അറിയിച്ചു. പ്രകോപനമില്ലാതെ പാകിസ്താൻ നടത്തിയ ആക്രമണം എല്ലാ മനുഷ്യാവകാശങ്ങളും കാറ്റിൽ പറത്തുന്നതാണെന്നും ഇത്തരം നീച പ്രവൃത്തികൾ സൈനിക തത്ത്വങ്ങളുടെ ലംഘനമാണെന്നും ഇന്ത്യ വ്യക്തമാക്കി. ഇതുപോലുള്ള ആക്രമണങ്ങളിൽനിന്ന് വിട്ടുനിൽക്കാൻ പാക് സൈന്യത്തിന് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.