വിവാഹം

ആലത്തൂർ: പള്ളി റോഡ് കെ.എം.ബി വീട്ടിൽ പരേതനായ മഹബൂബ് ബാഷയുടെ മകൾ ഹംദയും ആലത്തൂർ സ്വവാബ് നഗർ മൗലാന-ഹിമായ വീട്ടിൽ അബ്ദുൽ മജീദി‍​െൻറ മകൻ അമീൻ അഹ്സാനും വിവാഹിതരായി. ആലത്തൂർ: മഞ്ഞളൂർ നൂലിടാംപാറ കൊക്രണി വീട്ടിൽ മൻസൂർ അബ്ദുൽ മജീദി‍​െൻറ മകൾ ഷഫ്ന മൻസൂറും ചെന്നൈ പെരിയാർ നഗർ ബാബുജി ജഗജീവൻ റാം സ്ട്രീറ്റിൽ അബ്ദുല്ല ഇബ്രാഹിമി‍​െൻറ മകൻ അൻഷാദ് അബ്ദുല്ലയും വിവാഹിതരായി. ആലത്തൂർ: പുലിക്കോട് ശാന്തിനഗർ നാമ്പത്ത് വീട്ടിൽ രാമകൃഷ്ണ‍‍​െൻറ മകൻ സുമിത്തും കോട്ടേക്കാട് കാരക്കോട്ടുപുരയിൽ മണികണ്ഠ‍‍​െൻറ മകൾ മായയും വിവാഹിതരായി. മുടപ്പല്ലൂർ: തെക്കുംഞ്ചേരി, പൊട്ടകുഴിയിൽ വീട്ടിൽ മോഹന‍​െൻറ മകൻ സോനുവും നെന്മാറ പാക്കനാംപറമ്പ് വീട്ടിൽ മുരുക‍​െൻറ മകൾ രമ്യയും വിവാഹിതരായി. ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച്ഓൺ കർമം അഗളി: അട്ടപ്പാടിയിലെ വിവിധ പ്രദേശങ്ങളിൽ എം.എൽ.എയുടെ വികസന ഫണ്ടിൽനിന്നുള്ള തുക വിനിയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലെറ്റുകളുടെ സ്വിച്ച്ഓൺ കർമം എൻ. ഷംസുദ്ദീൻ എം.എൽ.എ നിർവഹിച്ചു. മുക്കാലി, ജെല്ലിപ്പാറ, അഗളി, കോട്ടത്തറ ചന്ത, പുതുർ, ആനക്കെട്ടി, ഷോളയൂർ എന്നിവിടങ്ങളിലാണ് തെരുവുവിളക്കുകൾ സ്ഥാപിച്ചത്. പഞ്ചായത്ത് അംഗങ്ങളായ മുഹമ്മദ് ജാക്കീർ, മാർട്ടിൻ ജോസഫ്, കെ. രാജൻ, എം.ആർ. സത്യൻ, ജോബി കുരീക്കാട്ടിൽ, അരുൺ ഭൂതിവഴി എന്നിവർ സംസാരിച്ചു. ഐക്യദാർഢ്യ സമ്മേളനം അഗളി: അട്ടപ്പാടിയിൽ ഏകതാ പരിഷത്തിന് കീഴിൽ അവകാശ ഐക്യദാർഢ്യ സമ്മേളനം നടന്നു. ആദിവാസി ജനവിഭാഗങ്ങൾ ഇന്ന് നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് പഠിക്കാൻ ഏകതാ പരിഷത്തി‍​െൻറ നേതൃത്വത്തിൽ കമ്മിറ്റി രൂപവത്കരിക്കുവാൻ തീരുമാനിച്ചു. വയനാട്, ഇടുക്കി, കാസർകോട്, കണ്ണൂർ ജില്ലകളിൽ ആദിവാസി ഐക്യദാർഢ്യ സമ്മേളനങ്ങൾ സംഘടിപ്പിക്കും. സംസ്ഥാന പ്രസിഡൻറ് വടക്കോട് മോനച്ചൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് രാജേന്ദ്രപ്രസാദ്, കെ. രാമു എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.