വള്ളുവമ്പ്രം: കാലിത്തൊഴുത്തിലെ വൈക്കോൽ കൂനക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. ഹാഫ് വള്ളുവമ്പ്രം സ്വദേശി മഞ്ചേരിത്തൊടി അലവി ഹാജിയുടെ കാലിത്തൊഴുത്തിൽ ഞായറാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. ഇൻഡസ്ട്രിയൽ ജോലിക്കിടെയുണ്ടായ തീപ്പൊരി പടർന്നുപിടിക്കുകയായിരുന്നു. മഞ്ചേരി, മലപ്പുറം എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സിെൻറ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വൈകീട്ട് ആറോടെയാണ് തീ പൂർണമായും കെടുത്തിയത്. വൈക്കോലിന് തീപിടിച്ചയുടൻ സമീപത്തുണ്ടായിരുന്ന കാലികളെ മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി. അഞ്ച് ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.