രാജ്ഭവന് മുകളിൽ ഡ്രോൺ പറത്തിയ വിഡിയോഗ്രാഫർ കുടുങ്ങി

തിരുവനന്തപുരം: ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന് മുകളിൽ ഡ്രോൺ കാമറ പറത്തിയ കല്യാണ വിഡിയോക്കാരൻ കുടുങ്ങി. ഞായറാഴ്ച രാവിലെയാണ് സംഭവം. രാജ്ഭവന് പിറകുവശത്തെ വീട്ടിൽ കല്യാണാഘോഷ പരിപാടികൾ പകർത്താൻ എത്തിയതാണ് വിഡിയോക്കാരൻ. ഇതിനിടെയാണ് ഡ്രോൺ കൊണ്ടുള്ള ഷൂട്ടിങ്ങ് ആരംഭിച്ചത്. ഷൂട്ടിങ്ങിനിടയിൽ രണ്ടുതവണ ഇസഡ് കാറ്റഗറി സുരക്ഷയുള്ള രാജ്ഭവ​െൻറ മുന്നിലേക്ക് ഡ്രോൺ എത്തി. സംശയാസ്പദമായി ഡ്രോൺ രാജ്ഭവന് ചുറ്റും തിരിയുന്നത് കണ്ടതോടെ ഗവർണറുടെ സുരക്ഷാ ഉദ്യോഗസ്ഥർ സിറ്റി പൊലീസ് കമീഷണറെ വിവരം അറിയിച്ചു. തുടർന്ന് കമീഷണറും പരിവാരങ്ങളുമടങ്ങുന്ന വൻ സംഘം രാജ്ഭവനിലേക്ക് പാഞ്ഞെത്തി കല്യാണ വിഡിയോക്കാരനെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ കാമറ പരിശോധിച്ചപ്പോൾ ഗവർണർ താമസിക്കുന്ന ഭാഗവും രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങി പ്രമുഖർ തലസ്ഥാനത്ത് എത്തുമ്പോൾ താമസിക്കുന്ന രാജ്ഭവനിലെ വി.വി.ഐ.പി മുറിയുടെ ഭാഗവും ചിത്രീകരിക്കപ്പെട്ടതായി കണ്ടെത്തി. വിഡിയോ എടുക്കുന്നതിനിടയിൽ അബദ്ധത്തിൽ രാജ്ഭവന് മുകളിൽ ഡ്രോൺ പറന്നതാണെന്നും ദുരുദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നുമാണ് കാമറമാൻ പൊലീസിനോട് പറഞ്ഞത്. പ്രശ്നം ഗുരുതരമായതിനാൽ കാമറമാനെയും കാമറയും കസ്റ്റഡിയിലെടുക്കാൻ കമീഷണർ നിർദേശിക്കുകയായിരുന്നു. ഗവർണറുടെ ഓഫിസിൽനിന്ന് പരാതി ലഭിക്കാത്തതിനാൽ ഇ‍യാൾക്കെതിരെ കേെസടുത്തിട്ടില്ലെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.