ഒലിപ്പുഴയിൽ അനധികൃത മീൻപിടിത്തം വ്യാപകം

തുവ്വൂർ: ഒലിപ്പുഴയിൽ അനധികൃത മീൻപിടിത്തം തകൃതി. പുഴയിൽ വിഷം കലക്കിയും തോട്ടപൊട്ടിച്ചുമാണ് മീൻപിടിക്കുന്നത്. പുഴയിൽ ഒഴുക്കു നിലച്ചതിനാൻ വെള്ളം ദിനംപ്രതി മലിനമാകുന്ന സ്ഥിതിയാണ്. നിരവധി കുടിവെള്ള പദ്ധതികൾ ഒലിപ്പുഴ ജലസ്രോതസ്സായി പ്രവർത്തിക്കുന്നുണ്ട്. സാമൂഹിക ദ്രോഹികളുടെ ഇത്തരം പ്രവർത്തനം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇരിങ്ങാട്ടിരി, ആലത്തൂർ, പാണരങ്ങാടി, മാതോത്ത്, തെക്കുംപുറം ഭാഗങ്ങളിലാണ് ഇത്തരത്തിൽ മീൻപിടിത്തം നടത്തുന്നത്. മാതാത്ത് കോസ് വേക്ക് സമീപം ഞായറാഴ്ച രാവിലെ നിരവധി മീനുകൾ ചത്തുപൊങ്ങിയിട്ടുണ്ട്. പുഴവെള്ളം ഉപയോഗിക്കുന്നവർക്ക് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. ജലം മലിനമാക്കുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത് എത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.