കാറ്റിലും മഴയിലും വ്യാപകനാശം

കാളികാവ്: കാറ്റിലും മഴയിലും ചോക്കാട് 40 സ​െൻറില്‍ പതിനായിരത്തോളം വാഴകള്‍ നശിച്ചു. ആദിവാസികള്‍ ഉൾപ്പെടെ ഇരുപതോളം കര്‍ഷകരുടെ കുലവന്ന വാഴകളാണ് കൂട്ടത്തോടെ നിലംപൊത്തിയത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് മലവാരത്ത് കാറ്റ് ആഞ്ഞുവീശിയത്. കലംപറമ്പന്‍ ഫിറോസ്, ജലീര്‍ കുന്നത്ത്, കൂത്രാടന്‍ റഫീഖ്, ബിനീഷ്, കുറുക്കന്‍ മസൂദ്, ബാപ്പു തടിയൻ, നൗഷാദ് കൂത്രാടൻ, ഫൈസല്‍ കൂത്രാടന്‍, ചൊള്ളപ്ര ഹമീദ്, രാഹുൽ, നാരായണന്‍, ഗോപകുമാർ, ശ്രീകുമാര്‍, രാഗേഷ്, ബാലചന്ദ്രൻ, മുസ്തഫ, മുജീബ്, രാഖവൻ, വിഷ്ണു, ശശി, പെടയത്താളില്‍ ചിറയില്‍ രാജൻ, തണ്ടുപാറക്കല്‍ ബാബു എന്നിവരുടെ 700ഓളം വാഴകളും നിലംപൊത്തി. കോഴിപ്രയിലെ മുരിങ്ങാക്കോടൻ അബ്ദുൽ ജലീലി‍​െൻറ 5000 കുലച്ച വാഴകളും കാറ്റിൽ ഒടിഞ്ഞുവീണു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.