ഭിന്നശേഷിക്കാർക്ക് റാമ്പ് സൗകര്യമൊരുക്കി വടക്കൻ പാലൂർ ജുമാമസ്ജിദ്

പുലാമന്തോൾ: ഭിന്നശേഷിക്കാരായ പ്രദേശവാസികൾക്ക് പള്ളിയിലേക്ക് പ്രവേശിക്കാൻ റാമ്പ് സൗകര്യമൊരുക്കി വടക്കൻ പാലൂർ ജുമാമസ്ജിദ് ഭാരവാഹികൾ. മേഖലയിലെ മസ്ജിദുകളിൽ ആദ്യമായാണ് ഇത്തരത്തിൽ റാമ്പ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതോടെ പരിസര പ്രദേശങ്ങളിലുള്ള അംഗപരിമിതർക്ക് ജുമുഅ നമസ്കരിക്കുന്നതിനും മറ്റും പള്ളിയിൽ വീൽ ചെയറുമായി എത്താം. മസ്ജിദുകളിൽ റാമ്പ് സൗകര്യമൊരുക്കുകയെന്നത് ഭിന്നശേഷിക്കാരായ ഇവരുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സാന്ത്വനം പെരിന്തൽമണ്ണ കൂട്ടായ്മ രണ്ടുവർഷം മുമ്പ് മസ്ജിദുകളിൽ റാമ്പ് സൗകര്യം ഏർപ്പെടുത്താത്തതിൽ പ്രതിഷേധ സൂചകമായി പെരിന്തൽമണ്ണ ഒലിങ്കരയിൽ വീൽ ചെയറിലിരുന്ന് ഈദ് ഗാഹ് സംഘടിപ്പിച്ചിരുന്നു. വടക്കൻ പാലൂരിൽ പുതുതായി നവീകരിച്ച ജുമാമസ്ജിദിൽ സ്ഥാപിച്ച റാമ്പിലൂടെ ചെമ്മലശ്ശേരി സ്വദേശിയായ ശരീഫ് മുസ് ലിയാരാണ് ആദ്യമായി പള്ളിയിലേക്ക് കടന്നുവന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.