കോഡൂരില്‍ നികുതി പിരിവ് നൂറുശതമാനം

കോഡൂര്‍: ഗ്രാമപഞ്ചായത്ത് തനത് വര്‍ഷത്തെ നികുതി പിരിവ് നൂറുശതമാനം പൂര്‍ത്തീകരിച്ചു. അഞ്ചര കോടിയോളം രൂപയാണ് നികുതിയിനത്തില്‍ പിരിച്ചെടുത്തത്. ഗ്രാമപഞ്ചയാത്തി​െൻറ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും വാര്‍ഷിക പദ്ധതികള്‍ക്കുമാണ് തുക ചെലവഴിക്കുക. എല്ലാ വര്‍ഷവും മാര്‍ച്ച് അവസാനത്തോടെയാണ് പൂര്‍ത്തീകരിക്കാറുള്ളത്. ഈ വര്‍ഷം മാര്‍ച്ച് മധ്യത്തോടെ ലക്ഷ്യംകൈവരിക്കാനായത് വലിയ നേട്ടമാണെന്ന് പഞ്ചായത്ത് പ്രസിഡൻറ് സി.പി. ഷാജിയും സെക്രട്ടറി കെ. പ്രേമാനന്ദനും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.