കോയമ്പത്തൂർ^കൊച്ചി​ വിമാന സർവിസ്​ 25 മുതൽ

കോയമ്പത്തൂർ-കൊച്ചി വിമാന സർവിസ് 25 മുതൽ കോയമ്പത്തൂർ: എയർ ഇന്ത്യയുടെ ഉപവിഭാഗമായ അലൈൻസ് എയർ മാർച്ച് 25 മുതൽ കോയമ്പത്തൂരിൽനിന്ന് കൊച്ചിയിലേക്ക് പ്രതിദിന വിമാന സർവിസ് നടത്തുമെന്ന് കോയമ്പത്തൂർ വിമാനത്താവള ഡയറക്ടർ ആർ. മഹാലിംഗം അറിയിച്ചു. കോയമ്പത്തൂരിൽനിന്ന് രാത്രി 7.25ന് പുറപ്പെട്ട് 8.15ന് കൊച്ചിയിലെത്തും. കൊച്ചിയിൽനിന്ന് രാത്രി 8.45ന് തിരിച്ച് 9.20ന് എത്തിച്ചേരും. കോയമ്പത്തൂരിൽനിന്ന് അലൈൻസ് എയർ വിമാനം ചെന്നൈയിലേക്ക് രാത്രി 7.45നും 8.45നുമായി രണ്ട് സർവിസ് നടത്തുന്നുണ്ട്. ഹൈദരാബാദിലേക്ക് രാത്രി 7.25നും ബംഗളൂരുവിലേക്ക് രാത്രി 9.45നും സർവിസുണ്ട്. നിലവിൽ കോയമ്പത്തൂരിൽനിന്ന് ഇന്ത്യയിലെ ഏഴ് നഗരങ്ങളിലേക്ക് വിമാന സർവിസുണ്ട്. കോയമ്പത്തൂരിൽ സ്വർണക്കട്ടിയുമായി മലപ്പുറം സ്വദേശി പിടിയിൽ കോയമ്പത്തൂർ: നഗരത്തിലെ ഉക്കടം ബസ്സ്റ്റാൻഡിൽ സ്വർണക്കട്ടിയുമായി മലയാളി അറസ്റ്റിലായി. മലപ്പുറം സ്വദേശി കാസിമാണ് (65) പിടിയിലായത്. സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ടതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു. ഇദ്ദേഹത്തി​െൻറ പക്കൽനിന്ന് 750 ഗ്രാം തൂക്കമുള്ള സ്വർണക്കട്ടി പിടിച്ചെടുത്തു. കോയമ്പത്തൂരിലെ വ്യാപാരിക്ക് നൽകാനാണ് കൊണ്ടുവന്നതെന്ന് കാസിം പറഞ്ഞു. ഡയറക്ടറേറ്റ് ഒാഫ് ഇൻറലിജൻസ് ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം തുടരുമെന്ന് ഡി.ആർ.െഎ കേന്ദ്രങ്ങൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.