കട്ടുപ്പാറയിൽ കാറുകളും ഓട്ടോയും കൂട്ടിയിടിച്ചു

പുലാമന്തോൾ: . അപകടത്തിൽ ഓട്ടോ ഡ്രൈവർ പുളിങ്കാവ് മല റോഡിലെ പള്ളത്തൊടി അലിക്ക് (42) പരിക്കേറ്റു. പെരിന്തൽമണ്ണ-പട്ടാമ്പി റൂട്ടിൽ കട്ടുപ്പാറ അങ്ങാടിയിൽ ശനിയാഴ്ച രാവിലെ 11നായിരുന്നു അപകടം. പുലാമന്തോൾ ഭാഗത്തുനിന്ന് വരികയായിരുന്ന കാറി​െൻറ ടയർ പൊട്ടിയത് കാരണം നിയന്ത്രണംവിട്ട് എതിരെ വരികയായിരുന്ന ഓട്ടോയിലും കാറിലും ഇടിക്കുകയായിരുന്നു. നിസ്സാര പരിക്കേറ്റ ഓട്ടോ ഡ്രൈവർ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.