സ്​റ്റീഫൻ ഹോക്കിങ് അനുസ്മരണ സംഗമം

തിരുനാവായ: എ.എം.എൽ.പി സ്കൂളിൽ 'അത്ഭുതങ്ങളുടെ ലോകം' എന്ന തലക്കെട്ടിൽ ഭൗതിക ശാസ്ത്രജ്ഞൻ നടത്തി. പ്രധാനാധ്യാപിക ഷെറി കെ. തോലത്ത് ഉദ്ഘാടനം ചെയ്തു. സൽമാൻ കരിമ്പനക്കൽ അനുസ്മരണ പ്രഭാഷണം നടത്തി. അഞ്ചാം തരത്തിലെ ശാസ്ത്ര വിഷയവുമായി ബന്ധപ്പെടുത്തി ഒരുക്കിയ സംഗമത്തിൽ വിവിധ ക്ലാസുകളിലെ കുട്ടികൾ തയാറാക്കിയ അനുസ്മരണ പതിപ്പുകൾ, ചുമർ പത്രികകൾ, സ്റ്റീഫൻ ഹോക്കിങ്ങിനെക്കുറിച്ചുള്ള പുസ്തകങ്ങൾ എന്നിവയുടെ പ്രകാശനവും നടന്നു. അധ്യാപകരായ മേരി, ജിതിൻ, നിഷ, സുജിത, ഗ്രീഷ്മ, ഷൈനി, പാർവതി, ലീന, ജംഷീന, പ്രജിത എന്നിവർ സംസാരിച്ചു. photo: tirw10 സ്റ്റീഫൻ ഹോക്കിങ് അനുസ്മരണ സംഗമത്തി​െൻറ ഭാഗമായി ഒരുക്കിയ അനുസ്മരണ പതിപ്പുകളുടെ പ്രകാശനം വട്ടപ്പാറ: രക്തദാന ക്യാമ്പും ബോധവൽക്കരണ ക്ലാസും പ്രതിഷേധ ചിത്രം വരയും വട്ടപ്പാറ: ദേശീയപാതയിൽ വട്ടപ്പാറയിൽ ആവർത്തിക്കുന്ന ദുരന്തങ്ങൾക്കെതിരെ പുതുമയുള്ള സമര മുഖം. മനുഷ്യരക്തം പുറത്തേക്ക് കളയാനുള്ളതല്ല, ജീവൻ നിലനിർത്താനുള്ളതാണെന്ന സന്ദേശവുമായി ബി.ഡി.കെ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പും ബോധവൽക്കരണ ക്ലാസും പ്രതിഷേധ ചിത്രം വരയും സംഘടിപ്പിച്ചു. ദുരന്തങ്ങൾക്ക് അറുതി വരുത്തണമെന്നാവശ്യപ്പെട്ടും വട്ടപ്പാറയിൽ അപകടത്തിൽ പൊലിഞ്ഞ ജീവനുകള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചും നടന്ന പരിപാടിയിൽ യാത്രക്കാർ ഉൾപ്പെടെ 73 പേർ ക്യാമ്പിലെത്തി രക്തദാനം നടത്തി. അശ്രദ്ധയും അമിത വേഗതയും കാരണം ഇനിയൊരു ജീവൻ പൊലിയാൻ പാടില്ല എന്ന സന്ദേശവുമായി രക്തദാനത്തോടൊപ്പം ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണവും സംഘടിപ്പിച്ചു. വട്ടപ്പാറയിൽ എസ്.എൻ.ഡി.പി ഹാളിൽ നടന്ന ക്യാമ്പിന് ബി.സി.കെ മലപ്പുറം ജില്ല, താലൂക്ക് ഭാരവാഹികള്‍ക്കൊപ്പം വളാഞ്ചേരിയിലെ വിവിധ സന്നദ്ധ സംഘടനകളും കോളജ് വിദ്യാർഥികളും നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.